Cinemapranthan
null

ഇന്ന് മുതൽ തിയറ്ററുകൾ തുറക്കാം; മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സർക്കാർ

രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ തീയറ്ററുകളില്‍ ആളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു

null

സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി സർക്കാർ. ഇന്ന് മുതൽ സംസ്ഥാനത്തെ തീയേറ്ററുകള്‍ തുറക്കാൻ അനുമതി നല്‍കിയ സർക്കാർ 22 മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരുത്താന്‍ പാടുള്ളുവെന്നും, രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ മാത്രമേ തീയറ്ററുകളില്‍ ആളെ പ്രവേശിപ്പിക്കാന്‍ പാടുള്ളുവെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

തിയേറ്ററുകളിലെത്തുന്നവര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ഒപ്പം ജീവനക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയും ചെയ്തു. മള്‍ട്ടിപ്ലക്സുകളില്‍ ഓരോ ഹാളിലും പല സമയങ്ങളിലായി പ്രദര്‍ശനം നടത്തി ആളുകളുടെ തിരക്ക് കുറയ്ക്കണം. സർക്കാർ അനുമതി നൽകുകയും മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കുകയും ചെയ്തുവെങ്കിലും തിയേറ്ററുകള്‍ ഇന്ന് തുറക്കാനുള്ള സാധ്യത വളരെ കുറവാണ്. തിയേറ്റര്‍ തുറക്കുമ്പോള്‍ ഇളവ് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളുടെ യോഗം ഇന്ന് നടക്കും. ഫിലിം ചേംബറിന്‍റെ യോഗം നാളെയാണ്.

cp-webdesk

null
null