Cinemapranthan
null

വിജയ്‌യുടെ ‘മാസ്റ്റർ’ നിയന്ത്രണങ്ങളില്ലാതെ റിലീസ്; 100 ശതമാനം സീറ്റുകളിലും പ്രേക്ഷകര്‍ക്ക് അനുമതി

കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്‍റെ തീരുമാനം

null

തമിഴ്നാട്ടില്‍ മുഴുവന്‍ തിയേറ്ററുകളിലും നിയന്ത്രണങ്ങളില്ലാതെ ‘മാസ്റ്റർ’ റിലീസിനൊരുങ്ങുന്നു. 100 ശതമാനം സീറ്റുകളിലും പ്രേക്ഷകര്‍ക്ക് പ്രദര്‍ശനം കാണാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം മറികടന്നാണ് തമിഴ്‍നാട് സര്‍ക്കാരിന്‍റെ തീരുമാനം. എന്നാൽ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് തമിഴ്‍നാട് ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു. പ്രേക്ഷകര്‍ക്ക് കോവിഡ് അവബോധം നൽകുന്ന മുന്‍കരുതല്‍ വീഡിയോകൾ തിയറ്ററുകളിൽ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

തിയറ്ററുകള്‍ തുറന്ന് 100 ശതമാനം ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നടത്തിയ കൂടിക്കാഴ്‍ചയിൽ വിജയ് ആവശ്യപ്പെട്ടിരുന്നു. നടന്‍ സിമ്പുവും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

പൊങ്കല്‍ റിലീസായി ജനുവരി 13ന് ആണ് ‘മാസ്റ്റർ’ റിലീസിനെത്തുന്നത്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. ജനുവരി 14 നു സിമ്പുവിന്‍റെ ‘ഈശ്വരൻ’ റിലീസ് ചെയ്യും.

cp-webdesk

null
null