Cinemapranthan
null

14ാം വയസ്സിൽ നേരിട്ട ലൈംഗിക ചൂഷണത്തെപ്പറ്റി തുറന്ന് പറഞ്ഞ് ആമിർ ഖാന്റെ മകൾ ഇറ ഖാൻ

ചൂഷണം ചെയ്തയാൾക്ക് അയാൾ ചെയ്യുന്നത് എന്തെന്ന് കൃത്യമായി അറിയാമായിരുന്നെന്ന് മനസ്സിലാക്കാൻ തനിക്ക് ഒരു വർഷമെടുത്തെന്നും ഇറ പറഞ്ഞു

null

14ാം വയസ്സിൽ ലൈംഗികമായി ചൂഷണത്തിനിരയായെന്ന് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആണ് കൗമാരകാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം ഇറ തുറന്നു പറയുന്നത്. തന്നെ ചൂഷണം ചെയ്തയാൾക്ക് അയാൾ ചെയ്യുന്നത് എന്തെന്ന് കൃത്യമായി അറിയാമായിരുന്നെന്ന് മനസ്സിലാക്കാൻ തനിക്ക് ഒരു വർഷമെടുത്തെന്നും ഇറ പറഞ്ഞു. പിന്നീട് ഇതിനെക്കുറിച്ച് പിതാവ് ആമിർ, മാതാവ് റീന എന്നിവരുമായി സംസാരിച്ചുവെന്നും ഇറ പറഞ്ഞു.

“എനിക്ക് 14 വയസ്സുള്ളപ്പോൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. അല്പം വിചിത്രമായ ഒരു സാഹചര്യമായിരുന്നു അത്, എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അറിയാമോ എന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് അവരെ അറിയാമായിരുന്നു. ഇത് എല്ലാ ദിവസവും സംഭവിക്കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയാമെന്ന് ഉറപ്പാക്കാൻ എനിക്ക് ഒരു വർഷമെടുത്തു. ഞാൻ ഉടനെ എന്റെ മാതാപിതാക്കൾക്ക് ഒരു ഇമെയിൽ എഴുതി ആ അവസ്ഥയിൽ നിന്ന് സ്വയം രക്ഷപ്പെട്ടു. ഒരിക്കൽ ഞാൻ സാഹചര്യത്തിൽ നിന്ന് പുറത്തു കടന്നപ്പോൾ, എനിക്ക് ഇനി മോശം തോന്നുന്നില്ല. ഞാൻ ഭയപ്പെട്ടില്ല. ഇത് എനിക്ക് ഇനി സംഭവിക്കില്ലെന്ന് എനിക്ക് തോന്നി, അത് അവസാനിച്ചു. ഞാൻ മുന്നോട്ട് പോയി.” ഇറ പറഞ്ഞു.

ക്ലിനിക്കൽ ഡിപ്രഷനെക്കുറിച്ച് സംസാരിക്കുമ്പോളാണ് ഇറ ഇക്കാര്യം വെളുപ്പെടുത്തുന്നത്. ക്ലിനിക്കൽ ഡിപ്രഷനെക്കുറിച്ച് ഒക്ടോബറിൽ ഇറ തുറന്നു പറഞ്ഞിരുന്നു. തന്നെ ബാധിച്ച മൂന്ന് പ്രധാന ജീവിതാനുഭവങ്ങളെക്കുറിച്ച് ഇറ വിഡിയോയിൽ പറയുന്നു. പക്ഷേ അവയല്ല തന്നെ വിഷാദത്തിലേക്ക് നയിച്ചതെന്നും ഇറ പറയുന്നു. ചെറുപ്പത്തിൽ നടന്ന മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ചും ഇറ പറഞ്ഞു. 2002 ൽ നടന്ന ആമിറിന്റെയും റീനയുടെയും വിവാഹമോചനം സൗഹൃദപരമായതിനാൽ തനിക്ക് അതിൽ ഒരിക്കലും ആഘാതമുണ്ടായില്ലെന്ന് താര പുത്രി പറഞ്ഞു.

cp-webdesk

null
null