Cinemapranthan
null

ഒ ടി ടി റിലീസിനില്ല; തിയറ്ററിൽ തന്നെ ‘കുറുപ്പ്’

മെയ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്

null

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ‘കുറുപ്പ്’ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോം റെക്കോര്‍ഡ് തുക വാഗ്‍ദാനം ചെയ്തിട്ടും തിയറ്ററിൽ തന്നെ ‘കുറിപ്പ്’ റിലീസ് ചെയ്യുന്നുള്ളുവെന്ന് നിർമ്മാതാവ് തീരുമാനിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. മെയ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നു.

ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യുടെ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്തിരിയ്ക്കുന്നത്. 35 കോടി മുടക്കു മുതലിൽ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ‘കുറുപ്പ്’. ജിതിൻ കെ ജോസിന്റേതാണ് കഥ. ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് തിരക്കഥ. സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

cp-webdesk

null
null