Cinemapranthan
null

ഡിസ്‌നി ഹോട്ട്സ്റ്റാറിലെ ആദ്യ മലയാളം വെബ് സീരീസ്; ‘കേരള ക്രൈം ഫയല്‍സ്’ സംവിധാനം അഹമ്മദ് കബീർ

ജൂൺ’, ‘മധുരം’ എന്നീ സിനിമകൾ സംവിധാനം ചെയ്ത അഹമ്മദ് കബീര്‍ ആണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്.

null

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസ് ഒരുങ്ങുന്നു. കേരള ക്രൈം ഫയല്‍സ് എന്നു പേരിട്ടിരിക്കുന്ന സിരീസ് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ത്രില്ലെർ ജോണറിൽ പെട്ടതായിരിക്കും.’ജൂൺ’, ‘മധുരം’ എന്നീ സിനിമകൾ സംവിധാനം ചെയ്ത അഹമ്മദ് കബീര്‍ ആണ് ഈ സീരീസ് സംവിധാനം ചെയ്യുന്നത്. സിരീസിന്‍റെ ആദ്യ സീസണില്‍ അജു വര്‍ഗീസും ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ആൺ ഈ സീരീസിന്റെ പ്രൊഡക്ഷൻ നിർവഹിക്കുക.

മലയാളത്തിലെ ഏറ്റവും വലിയ വെബ് സിരീസ് എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന സിരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തങ്ങളായ കുറ്റാന്വേഷണ കഥകളാവും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.

തിരക്കഥ ആഷിഖ് അയ്മര്‍, ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍.

cp-webdesk

null
null