Cinemapranthan
null

ഒടുവിൽ ‘ചതുരം’ ഒടിടിയിൽ; രാത്രി 10 മണി മുതൽ സ്ട്രീമിങ്

സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ‘ചതുരം’ സ്ട്രീമിം​ഗ് ആരംഭിക്കുകയാണ്

null

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ‘ചതുരം’ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു. കഴിഞ്ഞ നവംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. സ്വാസിക, റോഷൻ മാത്യു, അലൻസിയർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ചതുരം’ ഒടിടി പ്രദർശനത്തിന് എത്തുന്നതും കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ഒടുവിലിതാ കാത്തിരിപ്പുകൾക്കൊടുവിൽ ചിത്രം ഇന്ന് മുതൽ ഒടിടിയിൽ പ്രദർശനത്തിന് എത്തുകയാണ്. സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ഇന്ന് രാത്രി 10 മണി മുതൽ ‘ചതുരം’ സ്ട്രീമിം​ഗ് ആരംഭിക്കുകയാണ്. സ്വാസിക തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

‘ചതുരം’ ഒടിടി റിലീസിനെത്തുന്നതിന്റെ മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. സിദ്ധാര്‍ഥും വിനോയ് തോമസും ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ശാന്തി ബാലചന്ദ്രന്‍, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രദീഷ് വര്‍മ്മ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

cp-webdesk

null
null