Cinemapranthan
null

100 കോടി കാഴ്ച്ചക്കാരുമായി റെക്കോർഡിട്ട് ‘റൗഡി ബേബി’

നടൻ ധനുഷ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കിട്ടത്

null

യൂട്യൂബിൽ ഒരു ബില്യൺ (100 കോടി) വ്യൂസ് നേടി റെക്കോർഡിട്ട് തെന്നിന്ത്യയുടെ ‘റൗഡി ബേബി’. നടൻ ധനുഷ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കിട്ടത്. ഇതേദിവസം തന്നെയാണ് ‘വൈ ദിസ് കൊലവെറി ഡി’ ഗാനത്തിന്റെ ഒമ്പതാം വാർഷികവും. യാദൃശ്ചികമായി വന്ന ഈ സന്തോഷവും ധനുഷ് പങ്കിട്ടു. സായ് പല്ലവിയും ട്വീറ്റിൽ സന്തോഷം പങ്കുവെച്ചു.

ലോക പ്രശസ്തിയാര്‍ജ്ജിക്കുന്ന വീഡിയോകളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന യൂട്യൂബിന്‍റെ ബില്‍ബോര്‍ഡ് പട്ടികയിൽ വരെ നാലാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ച ഗാനമായിരുന്നു മാരി2 വിലെ ‘റൗഡി ബേബി’. 10 കോടി കാഴ്ചക്കാരുമായി മുന്നേറി കൊണ്ടിരിക്കുമ്പോഴായിരുന്നു ‘റൗഡി ബേബി’ ഗാനം ബിൽബോർഡ് യൂട്യൂബ് ചാർട്ടിൽ ഇടം നേടിയത്. ഇതിനിടയിലാണ് ഈ പുതിയ നേട്ടവും ‘റൗഡി ബേബി’ കൈവരിച്ചിരിക്കുന്നത്.

ധനുഷും ദിയയും ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം നൽകിയത് യുവൻ ശങ്കർരാജ ആണ്. 2018 മാർച്ചിൽ റിലീസിനെത്തിയ ‘മാരി2’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ സായ് പല്ലവിയും ധനുഷും ആണ് മനോഹരമായ നൃത്തച്ചുവടുകളുമായി പ്രേക്ഷകരുടെ മനം കവർന്നത്. പ്രഭുദേവയാണ് റൗഡി ബേബിയുടെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആണ് ഗാനം ചിത്രീകരിച്ചത്.

cp-webdesk

null
null