Cinemapranthan

അവർ സൂപ്പർ സ്റ്റാറുകളാണെന്ന് എനിക്ക് തോന്നിയിട്ടില്ല; ജയന്റെ ഓര്‍മ്മദിനത്തില്‍ നടന്‍ ഷമ്മി തിലകന്‍

താര രാജക്കന്‍മാരായ മോഹന്‍ലാലിനെയും മമ്മുട്ടിയേയും സൂപ്പര്‍സ്റ്റാറുകളായി കണ്ടിട്ടില്ലെന്ന മറുപടി പല ആരാധകര്‍ക്കും വിയോജിപ്പുണ്ടാക്കി.

null

മലയാളത്തിന്റെ അനശ്വര നടൻ ജയൻ മണ്മറഞ്ഞതിന്റെ നാല്പതാം വാർഷികമായ ഇന്ന് നിരവധി പേരാണ് ഓർമ്മകൾ പങ്ക് വെച്ചത്. നടൻ ഷമ്മി തിലകൻ പങ്കു വെച്ച കുറിപ്പും അതിന് ആരാധകർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ചർച്ചക്ക് വഴി വെച്ചിരിക്കുന്നത്. “യഥാർത്ഥ സൂപ്പർസ്റ്റാറിന് പ്രണാമം” എന്നാണ് ജയന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഷമ്മി തിലകൻ കുറിച്ചത്. എന്നാൽ സൂപ്പർസ്റ്റാർ എന്ന പ്രയോ​ഗത്തിൽ വിയോജിപ്പുമായി കുറച്ചാളുകൾ രം​ഗത്തെത്തി. ഷമ്മി തിലകന്റെ കാപ്ക്ഷന് മറുപടിയായി ‘അതെന്താ ചേട്ടാ അങ്ങിനെ പറഞ്ഞത്? അപ്പൊ മമ്മുക്കയും, ലാലേട്ടനും ഒക്കെയോ?’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. അതിന് താരം നല്‍കിയ മറുപടി ഇപ്പോള്‍ കമന്റ് ബോക്‌സില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘ അവര്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല’ എന്നാണ് താരം കമന്റ് ചെയ്തത്. ഇതിനെ പിന്തുണച്ചും എതിർത്തും ഒട്ടനവധിയാളുകൾ രം​ഗത്തെത്തി.

താര രാജക്കന്‍മാരായ മോഹന്‍ലാലിനെയും മമ്മുട്ടിയേയും സൂപ്പര്‍സ്റ്റാറുകളായി കണ്ടിട്ടില്ലെന്ന മറുപടി പല ആരാധകര്‍ക്കും വിയോജിപ്പുണ്ടാക്കി. പലരും ജയന്‍ മരിച്ച ശേഷമാണ് സൂപ്പര്‍താരമായതെന്നും അഭിപ്രായപ്പെട്ടു. അതേസമയം ഷമ്മി തിലകന്‍ സ്ഥിരമായി മോഹന്‍ലാലിനേയും, മമ്മുട്ടിയേയും വിമര്‍ശിക്കുകയാണ്, അവര്‍ക്ക് ഇതിനോട് പ്രതികരിക്കാന്‍ സമയമില്ലാത്തതിനാലാണ് ഒന്നും പറയാത്തത്. നിങ്ങളെ ഒതുക്കാന്‍ അവര്‍ക്ക് കഴിയാഞ്ഞിട്ടല്ല എന്നീ രീതിയിലുള്ള കമന്റുകളും പോസ്റ്റില്‍ വരുന്നുണ്ട്.

1980 നവംബര്‍ 16നാണ് ജയനെന്ന ഇതിഹാസം യാത്രയാവുന്നത്. കോളിളക്കമെന്ന ചിത്രത്തിലെ ഹെലികോപ്റ്ററിലുള്ള സംഘട്ടന രംഗത്തിനിടയിലാണ് താരം മരണപ്പെടുന്നത്.

cp-webdesk

null

Latest Updates