Cinemapranthan
null

ഷൈൻ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി ടീം ഒന്നിക്കുന്നു; ‘ഡാൻസ് പാർട്ടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സോഹൻ സീനുലാൽ ആണ് ‘ഡാൻസ് പാർട്ടി’ സംവിധാനം ചെയ്യുന്നത്

null

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡാൻസ് പാർട്ടി’. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ‘ഡാൻസ് പാർട്ടി’യിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ് ഓൾഗ പ്രൊഡക്ഷൻസിനെ നയിക്കുന്നത്. ‘ഡാൻസ് പാർട്ടിയിൽ’ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ വളരെ കളർഫുളളായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. പ്രിത്വിരാജിന്റേയും ദുൽഖർ സൽമാന്റേയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്.

ഡാൻസും പാട്ടുമൊക്കെയായി ആഘോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കുറച്ചു യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളിലാണ്. വിലക്ക്, വിവാദങ്ങൾക്ക് ശേഷം ശ്രീനാഥ് ഭാസി ആദ്യമായി അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ‘ ഡാൻസ് പാർട്ടിക്ക് ‘. ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹൻ സീനുലാൽ തന്നെയാണ്.

ജൂഡ് ആന്തണി ജോസഫ്, ഫുക്രു, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. രാഹുൽരാജാണ് പശ്ചാത്തല സംഗീതം നൽകുന്നത്. ബിജിപാൽ, രാഹുൽ രാജ്, വി3 കെ എന്നിവരാണ് ഗാനങ്ങൾ ഒരുക്കുന്നത്.

എഡിറ്റിങ് – വി സാജൻ. പ്രൊഡക്ഷൻ കണ്ട്രോളർ – സുനിൽ ജോസ്, ലിറിക്സ് – സന്തോഷ്‌ വർമ്മ, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ കുഞ്ഞുമോൻ, പ്രൊജക്റ്റ്‌ ഡിസൈനർ – മധു തമ്മനം, ആർട്ട്‌ – സതീഷ് കൊല്ലം, കൊറിയോഗ്രാഫർ – ഷെരീഫ് മാസ്റ്റർ, കൊ ഡയറക്ടർ – പ്രകാശ് കെ മധു, മേക്ക് അപ് – റോണക്സ് സേവ്യർ, കോസ്റ്റും – അരുൺ മനോഹർ, സൗണ്ട് ഡിസൈൻ – ഡാൻ ജോസ്, സ്റ്റിൽസ് – നിദാദ് കെ എൻ, ഡിസൈൻസ് – കോളിൻസ് ലിയോഫിൽ, പി ആർ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ,പി ആർ ഒ – എ എസ് ദിനേശ്

cp-webdesk

null
null