Cinemapranthan
null

ആകാംഷ കൂട്ടി ടൈറ്റിൽ ട്രാക്ക്; ‘ധൂമം’ ടൈറ്റിൽ ട്രാക്ക് വീഡിയോ കാണാം

ജൂൺ 23 ന് ആണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്

null

ഫഹദ് ഫാസിൽ – അപർണ്ണ ബാലമുരളി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ആണ് ‘ധൂമം’. ഫഹദ്ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായ ‘ധൂമ’ത്തിന്റെ ടൈറ്റിൽ ട്രാക്ക് വീഡിയോ പുറത്തിയിറങ്ങിയിരിക്കുകയാണ്. പൂർണ്ണചന്ദ്ര തേജസ്വി സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്ന ഗാനം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്.

ജൂൺ 23 വെള്ളിയാഴ്ച തിയറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് കെ.ജി.എഫ്, കാന്താര, എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് ആണ്. ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാളം ചിത്രം കൂടിയാണ് ‘ധൂമം’. ലൂസിയ, യു ടേണ്‍ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ പവൻ കുമാർ ആണ് ‘ധൂമം’ സംവിധാനം ചെയ്യുന്നത്.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും പവൻ കുമാർ തന്നെയാണ്. ‘മഹേഷിന്‍റെ പ്രതികാരം’ ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ധൂമം.’ റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു, ഭാനുമതി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് “ധൂമം” തിയേറ്ററുകളിൽ എത്തിക്കുന്നത്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഫഹദ് നായകനായി എത്തുന്ന ചിത്രം ആണ് ‘ധൂമം’.

cp-webdesk

null
null