Cinemapranthan
null

‘അന്ന് യൂണിവേഴ്സിറ്റി കോളേജ് വേദിയിൽ കയ്യടി വാങ്ങിയ കൗമാരക്കാരൻ, ഇന്ന് അറിയപ്പെടുന്ന സംഗീത സംവിധായകൻ’

null

മലയാളികൾ നെഞ്ചിലേറ്റിയ മലയാളി വികാരങ്ങളെ ഉദ്ബോധിപ്പിക്കുന്ന ഗാനം.. കരളുറപ്പുള്ള കേരളത്തിന്റെ ഒരുമയും ഐക്യവും ഒരു പാട്ട്ലൂടെ തെളിയിച്ച സംഗീത ശില്പി.. ഇഷാൻ ദേവ് എന്ന കലാകാരനെ കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ പ്രാന്തന് ആദ്യം ഓര്മയിലെത്തുന്ന ഗാനം ‘നന്മയുള്ള ലോകമേ’ തന്നെ ആവും. ചുരുങ്ങിയ കാലം കൊണ്ടു തന്നെ സംഗീതലോകത്ത് സ്വന്തമായൊരു മേൽവിലാസം സൃഷ്ടിച്ചെടുത്ത സംഗീതസംവിധായകനും ഗായകനും ആണ് ഇഷാൻ ദേവ്. മലയാളികളുടെ ഇഷ്ടഗാനങ്ങളെ തന്റെ ശൈലിയിലേക്ക് മാറ്റി അവതരിപ്പിച്ചും (കവർ) സംഗീതത്തിൽ സമാനതയുള്ള ഒരു കൂട്ടം ചെറുപ്പക്കാരുമൊത്ത് സ്വന്തമായി രൂപപ്പെടുത്തിയ സംഗീത ആൽബങ്ങളെല്ലാം പ്രാന്തനുൾപ്പെടുന്ന കേൾവിക്കരന്റെയെല്ലാം അഭിരുചികളെ പൂർണ്ണമായും ത്രിപ്തിപെടുത്തിയ കലാകാരൻ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വേദിയിൽ തന്റെ ശബ്ദ മാധുര്യം കയ്യടി വാങ്ങിക്കുന്ന കൗമാരക്കാരനിൽ നിന്നും ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംഗീത സംവിധായകനിലേക്കുള്ള വളർച്ചയിൽ സംഗീതത്തിനും സൗഹൃദത്തിനും ഉള്ള അനുപാതം ഏതാണ്ട് ഒരുപോലെ ആണ് ഇഷാന്.. കോളേജിലെ സീനിയറും വയലിനിസ്റ്റുമായ ബാലഭാസ്ക്കർ ഒപ്പം ചേർത്ത് “നീയറിയാൻ” എന്ന ക്യാമ്പസ് ആൽബം രൂപപ്പെടുത്തുമ്പോൾ ഇഷാൻ എന്ന ഗായകന്റെ പിറവി ആയിരുന്നു. സംഗീതത്തിന്റെ പ്രൊഫഷണൽ മേഖലകളിലേക്ക് കടക്കുന്നതും അങ്ങനെ ആയിരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ തന്നെ മറ്റൊരു സീനിയറായിരുന്ന ജാസി ഗിഫ്റ്റിനൊപ്പമുള്ള സംഗീതയാത്രകളാണ് അദ്ദേഹത്തെ സിനിമാ മേഖലയിലേക്കും എത്തിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത മ്യൂസിക്കൽ ചിത്രം “4 ദി പീപ്പിളിലെ” “ലജ്ജാവതി”യുടെ പിന്നണി ഗായകരായി ഇഷാനും ജാസിഗിഫ്റ്റും ഒന്നിച്ചു. ഗാനം ചിട്ടപ്പെടുത്തുന്നതിലും ഇഷാൻ പങ്ക് വഹിച്ചിരുന്നു. പിൽക്കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവും ഹിറ്റായി മാറിയ മലയാള ഗാനം എന്ന രീതിയിൽ “ലജ്ജാവതി” അറിയപ്പെടുന്നു. സംഗീതത്തിന്റെ മറ്റ് മേഖലകൾ സ്വന്തമായി സ്വായത്തമാക്കിയ ഇഷാൻ, സംവിധായകൻ ഷാജി കൈലാസിന്റെ “ദി ടൈഗർ” എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ തീം മ്യൂസിക്ക് ഒരുക്കിയാണ് സ്വതന്ത്ര സംഗീത സംവിധായകനായി മാറുന്നത്. മുൻപ് ഒരു പരസ്യത്തിനു വേണ്ടീ ചെയ്ത “കാളിയ വിഷാധര” എന്ന ഗാനം ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായി ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് മലയാളത്തിൽ “ചിന്താമണി കൊലക്കേസ്” , “സൗണ്ട് ഓഫ് ബൂട്ട്” , “ഡോൺ” , “ത്രില്ലർ” തുടങ്ങിയ ചിത്രങ്ങളിലൊക്കെ സംഗീതമൊരുക്കി. ഉറിയടി ആണ് ഇഷാൻ അവസാനമായി സംഗീതം നിർവഹിച്ച ചിത്രം

ഒരിടവേളയ്ക്കു ശേഷം ‘പുലിമട’ എന്ന ജോജു ജോർജ് ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇഷാൻ മികച്ച ഗാനങ്ങളിലൂടെ അദ്ദേഹത്തിന് നമ്മളെ ഇനിയും വിസ്മയിപ്പിക്കട്ടെ.. പ്രാന്തന്റെ ആശംസകൾ

null
null