Cinemapranthan
null

സിനൈക്കു : മലയാള സിനിമ പ്രേമികൾ വിസ്മരിച്ച, രാമചന്ദ്രബാബു മാസ്റ്റർ പീസ്..

ജപ്പാനിൽ പ്രചാരത്തിലുണ്ടായിരുന്ന ഹൈക്കു എന്ന നുറുങ്ങു കവിതകളുടെ മാതൃകയിലാണ് ഈ ഷോട്ട് ഫിലിം ശൈലി നിർമിച്ചിരിക്കുന്നത്. 3 സ്റ്റാൻസകളിലായി, ചുരുങ്ങിയ വരികൾ കൊണ്ട് ഒരു വിഷയത്തിന്റെ പുതിയ മാനത്തെ തത്വചിന്താപരമായും, പരമാവധി വിശധിക്കരിക്കുന്ന ഹൈക്കു മാതൃകയിൽ സിനൈക്കു ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ചുരുക്കം ചില നിബദ്ധനകൾ മാത്രമാണ് ഈ സിനിമ ശൈലിക്കുണ്ടായിരുന്നത്.

null

സിനൈക്കു , കേൾക്കുമ്പോൾ തന്നെ ചെറിയൊരു കൗതുകം തോന്നുന്ന ഒരു പേര്. നിങ്ങൾ ഇങ്ങനെയൊരു ടേം കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കിൽ പറയാം. മലയാള സിനിമ അന്വേഷികൾ അറിയേണ്ട, മനസിലാക്കേണ്ട ഒരു ഷോട്ട് ഫിലിം ശൈലിയാണിത്. മലയാള സിനിമയിലെ ലെജൻഡറി ക്യാമറാമാൻ രാമചന്ദ്രബാബുവാണ് ഈ ശൈലി ക്രീയേറ്റ് ചെയ്തിരിക്കുന്നത്.

ജപ്പാനിൽ പ്രചാരത്തിലുണ്ടായിരുന്ന ഹൈക്കു എന്ന നുറുങ്ങു കവിതകളുടെ മാതൃകയിലാണ് ഈ ഷോട്ട് ഫിലിം ശൈലി നിർമിച്ചിരിക്കുന്നത്. 3 സ്റ്റാൻസകളിലായി, ചുരുങ്ങിയ വരികൾ കൊണ്ട് ഒരു വിഷയത്തിന്റെ പുതിയ മാനത്തെ തത്വചിന്താപരമായും, പരമാവധി വിശധിക്കരിക്കുന്ന ഹൈക്കു മാതൃകയിൽ സിനൈക്കു ക്രീയേറ്റ് ചെയ്തിരിക്കുന്നത്. ചുരുക്കം ചില നിബദ്ധനകൾ മാത്രമാണ് ഈ സിനിമ ശൈലിക്കുണ്ടായിരുന്നത്. 3സിനിമ ഷോട്ടുകൾ മാത്രമേ ഉൾപെടുത്താവൂ. ഒരു ഷോട്ടിന്റെ ദൈർഘ്യം 40 സെക്കന്റിനു മുകളിൽ കവിയരുത്, ഷോട്ട് ഫിലിമിന്റെ ആകെ ദൈർഖ്യം ഒരു മിനിട്ടു മാത്രമേ പാടുള്ളു. തുടങ്ങിവയാണ്. കംപ്യൂട്ടറതിഷ്ഠിതമായ സിജിയോ, vfx അനുവധിനയമല്ല, ക്യാമറ എഫക്ടുകൾ ഉപയോഗിക്കാം തുടങ്ങിയവയാണ് ആ നിബദ്ധനകൾ.

മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ‘വിദ്യാർത്ഥികളെ ഇതിലെ ഇതിലെ’, ആലാവുദിനും അദ്‌ഭുതവിളക്കും, ‘യവനിക’, പടയോട്ടം, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങി 120 ഓളം ചിത്രങ്ങളുടെ ഛായാഗ്രഹകനായ രാമചന്ദ്ര ബാബു 2019 ഡിസംബർ 29 നു അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ക്യമാറ ചലിപ്പിച്ച സിനിമകളും, അദ്ദേഹത്തിന്റെ ‘സിനൈക്കു’ സിനിമ ശൈലിയും അദ്ദേഹത്തിന്റെ ക്രിയാത്മകതയുടെ അടയാളമായി അവശേഷിക്കുന്നു അദ്ദേഹം ചെയ്ത സിനിക്കു വർക്കുകൾ യൂട്യൂബിൽ ലഭ്യമാണ്.


സിനിമയുടെ പുതിയ സാധ്യതകൾ തേടുന്ന, പുതിയ പരീക്ഷണങ്ങൾ താൽപര്യപെടുന്ന ഒരുപാട് സിനിമ അന്വേഷികൾക്ക് പ്രചോദനം നൽകുന്ന ഒരു മികച്ച മാതൃകയാണ് ഈ ഷോട്ട് ഫിലിം ശൈലി. അദ്ദേഹത്തിന്റെ സിനൈക്കുകളിൽ അവസ്സാനിക്കുമ്പോൾ എഴുതി കാണിക്കുന്ന വാക്കുകൾ ഇങ്ങനെയാണ് , ‘Not the end , But the Begining of a News Cinema Form ‘. ഒരു പക്ഷെ ഇതു തന്നെയാണ് ഈ സിനിമയായി അടയാളമായി കാണാവുന്നത്, രാമചന്ദ്ര ബാബു എന്ന ചലച്ചിത്രകാരന്റെ ദീർഘദർശിത്വത്തിന്റെ അവശേഷിപ്പ്.

Jayanthan

null
null