Cinemapranthan
null

സുന്ദർ സി ചിത്രം ‘അരന്മനൈ 4’ ൽ പ്രധാന കഥാപാത്രമായി ദേവനന്ദയും; ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി

null

അരന്മനൈ ഹൊറർ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ഭാഗം ‘അരന്മനൈ 4’ ന്റെ ട്രൈലെർ പുറത്തിറങ്ങി. സുന്ദർ സി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയ, റാഷി ഖന്ന, യോഗി ബാബു, കോവൈ സരള എന്നിവർക്കൊപ്പം മലയാളികളുടെ പ്രിയതാരം ദേവനന്ദയും പ്രധാന കഥാപാത്രമായുണ്ട്. ദേവനന്ദയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണ് അരന്മനൈ 4.

ഒരു കുടുംബം മാന്ത്രികതയുടെ ഇരയാകുമ്പോൾ അവരുടെ ജീവിതം എങ്ങനെ തകിടം മറിഞ്ഞു എന്നതിൻ്റെ ഒരു നേർക്കാഴ്ചയാണ് ട്രെയിലർ നൽകുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ പെടുത്താവുന്ന ചിത്രം 2024 ഏപ്രിൽ 11 ന് തീയേറ്ററുകളിൽ എത്തും.

ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇ കൃഷ്ണമൂർത്തി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ എഡിറ്റിംഗ് ഫെന്നി ഒലിവർ, കലാസംവിധാനം ഗുരുരാജ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റർ എന്നിവരും നിർവഹിക്കുന്നു. അരൺമനൈ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങൾ പോലെ സുന്ദറിൻ്റെ ഭാര്യയും നടിയുമായ ഖുശ്ബുവാണ് സിനിമ നിർമിക്കുന്നത്.

cp-webdesk

null
null