Cinemapranthan
null

ചതുർമുഖം; മഞ്ജു വാരിയർക്കും സണ്ണി വെയ്നുമൊപ്പം സിനിമ ആസ്വദിക്കാൻ അവസരം

മഞ്ജു വാര്യർ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ സുവർണ്ണാവസരത്തെ പറ്റി പങ്ക് വെച്ചിരിക്കുന്നത്

null

മഞ്ജു വാര്യർ- സണ്ണി വെയിൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്ന ടെക്നോ- ഹൊറർ ചിത്രം ‘ചതുർമുഖം’ ഈ വരുന്ന 8 ന് റിലീസാവുകയാണ്. മഞ്ജുവിനും സണ്ണി വെയിനുമൊപ്പം പ്രേക്ഷകർക്ക് സിനിമ ആസ്വദിക്കാൻ ഒരവസരമൊരുക്കുകയാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. ചതുർമുഖം ടീമിനൊപ്പം മനോരമ ഓൺലൈൻ, ചുങ്കത്ത് ജൂവലറി എന്നിവർ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. മഞ്ജു വാര്യർ തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഈ സുവർണ്ണാവസരത്തെ പറ്റി പങ്ക് വെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

“ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും സ്മാർട്ഫോൺ കൂടെ കൊണ്ട് നടക്കുന്നവരാണ് കൂടുതലും. ഒരു ദിവസത്തിലെ നല്ലൊരു പങ്കും മൊബൈലുമായ് ചിലവഴിക്കുന്നവര്‍. അത് കൊണ്ട് തന്നെ മൊബൈല്‍ കാരണം പല അമളികളൂം നിങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ പറ്റിയിരിക്കാം. തമാശ നിറഞ്ഞ അത്തരം അനുഭവങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. രസകരമായ ആ മൊബൈല്‍ ഫോണ്‍ അനുഭവം [email protected] എന്ന ഇമെയിൽ ഐഡിയിലേയ്ക്ക് അയയ്ക്കുക.

cp-webdesk

null
null