Cinemapranthan
null

ചാർളിയുടെ തമിഴ് റീമേക്ക് ‘മാര’ ട്രെയ്‌ലർ എത്തി

നടൻ മാധവന്‍ ആണ് തമിഴിൽ ചാർളിയുടെ വേഷം അവതരിപ്പിക്കുന്നത്

null

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാരാ’ ട്രെയിലർ എത്തി. നടൻ മാധവന്‍ ആണ് തമിഴിൽ ചാർളിയുടെ വേഷം അവതരിപ്പിക്കുന്നത്. ദിലിപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ് മലയാളത്തിൽ പാർവതി ചെയ്ത ടെസ്സയുടെ വേഷം ചെയ്യുന്നു. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ചെയ്യുന്നത് ശിവദയാണ്. അന്തരിച്ച നടി കൽപനയുടെ കഥാപാത്രമായി അഭിരാമി എത്തുന്നു. മാലാ പാർവതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആമസോൺ പ്രൈം ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ജനുവരി എട്ടിന് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.

എ.എൽ. വിജയ് ആയിരുന്നു സിനിമയുടെ തമിഴ് റീമേക്ക് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പല കാരണങ്ങളാൽ ആ പ്രോജക്ട് നീണ്ടു പോയത് കൊണ്ട് ദിലിപ് കുമാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. സായി പല്ലവിയെയായിരുന്നു ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചതും. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം സായി പല്ലവി ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. ചാര്‍ലിയുടെ മറാഠി റീമേക്കും 2019ൽ പുറത്തുവന്നിരുന്നു.

cp-webdesk

null
null