പ്രാന്തൻ ഇന്ന് വല്ലാത്ത എക്സൈറ്റ്മെന്റിലാണ്.. കാരണം മറ്റൊന്നുമല്ല ആസിഫ് അലി നായകനായ ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘കിഷ്കിന്ധ കാണ്ഡം’ കണ്ടു വരുന്ന വഴിയാണ്.. എന്ത് പറയണം എന്ത് എഴുതണമെന്നു പ്രന്താനറിയില്ല.. എന്തൊരു സിനിമയാണ്.. ഈ അടുത്ത കണ്ടതിൽ വച്ചു ഏറ്റവും ഗംഭീര സിനിമ എന്നല്ലാതെ മറ്റൊരു അഭിപ്രായമില്ല. ആദ്യാവസാനം ദുരൂഹത നിറക്കുന്ന ഇമോഷണലി പിടിച്ചിരുത്തുന്ന ഗംഭീര മിസ്റ്ററി ത്രില്ലർ,
കാടിന് നടുവിലുള്ള ഒരു വീടും അവിടെ താമസിക്കുന്ന അപ്പു പിള്ള എന്ന മുൻ സെെനിക ഉദ്യോഗസ്ഥനും അയാളുടെ മകൻ അജയ ചന്ദ്രനും ഭാര്യ അപർണയും അടങ്ങുന്ന അയാളുടെ ചെറിയ കുടുംബവും അവർക്കിടയിൽ നടക്കുന്നതും നടന്നതും ആയ ദുരൂഹത നിറഞ്ഞ നടക്കുന്ന ചില അസ്വാഭാവികമായ സംഭവ വികാസങ്ങലാണ് ചിത്രം പറയുന്നത്. വിജയരാഘവനാണ് അപ്പു പിള്ള ആയി എത്തുന്നത്.. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്ന് വേണമെങ്കിൽ അപ്പു പിള്ളയെ പറയാം അത്രക് മനോഹരമായാണ് വിജയരാഘവൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആസിഫ് അലിയും അപർണ ബലമുരളിയും തങ്ങളുടെ വേഷം ഗംഭീരമാക്കിയിട്ടുണ്ട്..
ഓരോ കഥാപാത്രങ്ങൾക്കും അവരുടേതായ വ്യക്തിത്വം ഉണ്ടെന്നുള്ളതാണ് തിരക്കഥയുടെ ഏറ്റവും വലിയ പോസിറ്റീവ്. ചിത്രത്തിന്റെ ഛായാഗ്രാഹകനായ ബാഹുൽ രമേശ് തന്നെ ആണ് തിരക്കഥയും ഒരുക്കിയത്. ഏതായാലും കക്ഷി അമ്മിണി പിള്ളയ്ക്ക് ശേഷം ദിൻജിത്ത് അയ്യത്താന്റെ പുതിയ ശ്രമം സമ്പൂർണ്ണ വിജയമാവുമെന്നുറപ്പാണ് പ്രാന്തന്.. ഓണക്കാലത്ത് കുടുംബത്തോടൊപ്പം കണ്ടാസ്വദിക്കാൻ പറ്റുന്ന നല്ലൊരു സിനിമ.. താഥ്വികമായി പറഞ്ഞാൽ
യവനിക മുതല്‍ ദൃശ്യം വരെ നീളുന്ന മൈല്‍ സ്റ്റോണ്‍ ത്രില്ലര്‍ പട്ടികയിലേക്കുള്ള പുതിയ അവതാരം