Cinemapranthan

നൊസ്റ്റാൾജിയ ഉണർത്താൻ ‘പ്രതിഭ ട്യൂട്ടോറിയൽസ്’ വരുന്നു; ചിത്രം ഓണം റിലീസ് ആയി സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തും

null

അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിച്ച് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ നിർമ്മിച്ച പ്രതിഭ ട്യൂട്ടോറിയൽസ് സെപ്റ്റംബർ 13 ന് തിയേറ്ററുകളിൽ എത്തും.

സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ( ഹൃദയം ഫെയിം )ശിവജി ഗുരുവായൂർ,എൽദോ രാജു ആരതി നായർ,അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നു. കൂടാതെ ആർഎൽവി രാമകൃഷ്ണൻ, ദേവരാജൻ, പ്രദീപ് ബാലൻ,@ശിവദാസ് മട്ടന്നൂർ, രമേശ് കാപ്പാട്, മണികണ്ഠൻ, ഹരീഷ് പണിക്കർ, സ്വാതി ത്യാഗി, ജ്യോതിലക്ഷ്മി, ആതിര എന്നിവരും അഭിനയിക്കുന്നു.ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്. പി ആർ ഒ എം കെ ഷെജിൻ.

ഗ്രാമീണ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രം പേര് സൂചിപ്പിക്കും പോലെ പ്രതിഭ എന്ന ട്യൂട്ടോറിയലും അതിനെ ചുറ്റിപറ്റിനടക്കുക്കുന്ന രസകരമായ സംഭവ വികാസങ്ങളുമാണ്, ചിത്രത്തിന്റെ ട്രൈലെർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്..

cp-webdesk

null

Latest Updates