ഇടുക്കിയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമകൾക്ക് വല്ലാത്തൊരു പ്രത്യേകത തോന്നാറുണ്ട്. സിനിമകൂടി നല്ലതെങ്കിൽ പിന്നെ അത് പ്രേക്ഷകന്റെ എക്കാലത്തെയും ഇഷ്ട്ട സിനിമകളിലൊന്നായി മാറാറുമുണ്ട്.. അത്തരത്തിൽ മലയാളായി പ്രേക്ഷകരുടെ ഇഷ്ടചിത്രമായി മാറാൻ പോകുന്ന സിനിമയായിരിക്കും ഔസേപ്പിന്റെ ഒസ്യത്ത്.
പ്രാന്തനിപ്പോൾ കണ്ടിറങ്ങിയതേ ഒള്ളു.. ഒരുപാട് ഇഷ്ടപ്പെട്ടു.. കിഷ്കിന്ധകാണ്ഡത്തിനു ശേഷം തിരക്കഥയും താരമായ ചിത്രമെന്നു ഒറ്റവാക്കിൽ ഔസേപ്പിന്റെ ഒസ്യതിനെക്കുറിച്ച് പറയാം. അത്രക്ക് ഗംഭീരമാണ് തിരക്കഥയും കഥാപാത്രങ്ങളായി എത്തിയവരുടെ പെർഫോമൻസുകളും. വിജയരാഘവനാണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.
ചെറുപ്പത്തിലെ അമ്മയെ നഷ്ടമായ ഔസേപ്പിന്റെ മൂന്നാൺമക്കൾ മൈക്കിളും (ദിലീഷ് പോത്തൻ), ജോർജ്ജും (കലാഭവൻ ഷാജോൺ), റോയിയും (ഹേമന്ദ് മേനോൻ) അവരവരുടെ ജീവിതം അവർക്കിടയിലെ ബന്ധങ്ങലും സാഹോദര്യവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ചെറിയ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും അടുപ്പത്തോടെ കഴിയുന്ന ഔസേപ്പിന്റെ കുടുംബത്തിൽ ഒരു വലിയ പ്രശ്നം വന്നു ചേരുന്നതും അതിനെ ആ കുടുംബം എങ്ങനെ നേരിടുന്നു എന്നാണ് ചിത്രത്തിന്റെ ആകെത്തുക ഒരേ സമയം ഇതൊരു ഫാമിലി ഡ്രാമയും ത്രില്ലറും എല്ലാമാകുന്നുണ്ട്.
മേല്പറഞ്ഞപോലെ മികച്ച പ്രകടനങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. എടുത്ത് പറയേണ്ടത് കലാഭവൻ ഷാജോണും ദിലീഷ് പോത്തനുമാണ്. വൈകാരിക രംഗങ്ങളിൽ വളരെ സ്വാഭാവികമായ അഭിനയംകൊണ്ട് ഇരുവരും മികച്ചു നിൽക്കുന്നു. മെലോഡ്രാമ സ്വാഭാവത്തിലേക്ക് പോകുമായിരുന്ന പല രംഗങ്ങളും സൂക്ഷ്മമായ എഴുത്തും അഭിനയവും കൊണ്ട് ഈ സിനിമ രക്ഷിച്ചെടുക്കുന്നുണ്ട്. ഔസേപ്പിന്റെ കഥാപാത്രം വിജയരാഘവൻ ഭദ്രമായി കൈകാര്യം ചെയ്യുന്നു. ലെന, അഞ്ജലി കൃഷ്ണ, ഹേമന്ദ് മേനോൻ, സെറിൻ ഷിഹാബ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കുന്നുണ്ട്. എടുത്തു പറയേണ്ട മറ്റു രണ്ടു കഥാപാത്രങ്ങൾ കനി കുസൃതിയുടേയും ജോജി മുണ്ടക്കയത്തിന്റേതുമാണ്.
ഫസൽ ഹസ്സൻ തിരക്കഥയെഴുതി ആർ. ജെ. ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്റെ ഒസ്യത്ത്. രണ്ടുപേരുടെയും സിനിമ ഭാവിയെ ഉയർത്തിക്കാണിക്കുന്നതാണ്






