Cinemapranthan
null

ബുമ്രയുമായുള്ള കല്യാണം; മറുപടി നൽകി അനുപമ പരമേശ്വരന്റെ അമ്മ

മനോരമ ഓൺലൈനിനോട് ആണ് സുനിത ഇക്കാര്യം വ്യക്തമാക്കിയത്

null

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും നടി അനുപമ പരമേശ്വരനെയും ചേർത്ത് നിരവധി കഥകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം അടിസ്ഥാന രഹിതമാണെന്ന് പറയുകയാണ് അനുപമയുടെ അമ്മ സുനിത. ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും ഈ ആരോപണങ്ങളൊക്കെ തമാശയായേ കാണുന്നുള്ളുവെന്നും സുനിത പറഞ്ഞു. മനോരമ ഓൺലൈനിനോട് ആണ് സുനിത ഇക്കാര്യം വ്യക്തമാക്കിയത്.

”അനുപമയുടെ കല്യാണംതന്നെ സമൂഹമാധ്യമങ്ങളിൽ പലതവണ കഴിഞ്ഞതല്ലേയെന്നു സുനിത ചോദിച്ചു. അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ പുതിയ കഥ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ബുമ്രയെയും അനുപമയെയും ചേർത്തു മുൻപും പല കഥകളും ഇറങ്ങിയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവരും പരസ്പരം ഫോളോ ചെയ്യാൻ തുടങ്ങിയത് ഇഷ്ടപ്പെടാത്തവർ ചേർന്നു പടച്ചു വിടുന്ന കഥകളായേ ഇതൊക്കെ കരുതുന്നുള്ളൂ. അങ്ങനെ കഥകൾ ഇറങ്ങിയതോടെ ഇരുവരും അൺഫോളോ ചെയ്തെന്നാണു തോന്നുന്നത്.

ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. അനുപമയുടെ അച്ഛനും പരിചയപ്പെട്ടിരുന്നു. അദ്ദേഹം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കൽ ഷൂട്ടിങ്ങിനു പോയപ്പോൾ അതേ ഹോട്ടലിൽതന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവർ പരിചയപ്പെട്ടത്. ഇപ്പോൾ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാരണമാണ് അറിയാത്തത്. അനുപമ ‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയത്. ഇന്നു രാവിലെ വിളിച്ചപ്പോൾ മെയ്ക്കപ് ചെയ്തു കൊണ്ടിരിക്കുകയാണ്. ആളുകൾ പറഞ്ഞുണ്ടാക്കുന്നതല്ലാതെ ഇക്കാര്യങ്ങളിലൊന്നും ഇന്നു വരെ വാസ്തവമില്ല. ഇത്തരം പ്രചാരണങ്ങളെ തമാശയായി മാത്രമേ കാണുന്നുള്ളൂവെന്നും സുനിത പറഞ്ഞു.

മുൻപ് ട്വിറ്ററിൽ ബുമ്രയുടെ പേജില്‍ താരം ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാൾ അനുപമയായിരുന്നു. അന്നാണ് ഇരുവരെയും ചേർത്ത് ആരോപണങ്ങൾ ഉയർന്നത്. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ബുംറയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നും അതിൽ കൂടുതൽ ഒന്നുമില്ലെന്നും അനുപമയും പ്രതികരിച്ചിരുന്നു. വിവാദങ്ങൾക്ക് ഒടുവിൽ ബുമ്ര അനുപമയെ അൺഫോളോയും ചെയ്തു.

cp-webdesk

null
null