Cinemapranthan
null

‘ഹൗസ് ഫുൾ ബോർഡ് എവിടുന്നു ഒപ്പിച്ചു’; വൈറലായി അജുവിന്റെ മറുപടി

അജുവിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

null

ഫേസ്ബുക്കിൽ പങ്ക് വെച്ച ചിത്രത്തിന് ലഭിച്ച വിമർശനത്തിന് മറുപടിയുമായി അജു വർഗീസ്. അജു വർഗീസ് നായകനായി എത്തിയ ‘സാജൻ ബേക്കറി’ തിയറ്ററുകളിൽ റീലിസ് ആയിരിക്കുകയാണ്. റാന്നിയിലെ തിയറ്ററിൽ ചിത്രത്തിന്റെ ഹൗസ്ഫുൾ ഷോയുടെ ചിത്രം അജു വർഗീസ് പങ്ക് വെച്ചിരുന്നു. ഈ ചിത്രത്തിന് ‘ഹൗസ് ഫുൾ ബോർഡ് എവിടുന്നു ഒപ്പിച്ചു’ എന്നായിരുന്നു ഒരു വിമർശകന്റെ കമന്റ്. ‘കടം പറഞ്ഞു വാങ്ങി’ എന്നായിരുന്നു ഇതിന് അജു നൽകിയ മറുപടി. അജുവിന്റെ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

അതേ സമയം അജു വർഗീസിനെ പിന്തുണച്ച് കൊണ്ടും, പ്രതിസന്ധിയിലായിരുന്ന സിനിമ മേഖലയെ തിരികെ കൊണ്ട് വരൻ ശ്രമിക്കുന്നതിനെ ചവിട്ടിത്താഴ്ത്തരുതെന്ന നിലയിൽ ഇത്തരം കമന്റുകൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ലെന, അജുവർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഇരുവരും സഹോദരങ്ങളായാണ് അഭിനയിക്കുന്നത്.

നവാഗതനായ അരുണ്‍ ചന്തുവാണ് ‘സാജന്‍ ബേക്കറി’യുടെ സംവിധാനം. സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രഞ്ജിത മേനോന്‍ ആണ് നായിക. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

cp-webdesk

null
null