Cinemapranthan
null

വിപിൻ‌ദാസ് – ഫഹദ് ഫാസിൽ ചിത്രത്തിൽ എസ്.ജെ.സൂര്യയും ??

null

വിപിൻ ദാസ്-ഫഫദ് ഫാസിൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം എസ്.ജെ.സൂര്യയും അഭിനയിക്കുന്നെന്നു റിപ്പോർട്ട്. അങ്ങനെയെങ്കിൽ എസ്.ജെ.സൂര്യ മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.

അണിയറപ്രവർത്തകർ ഇതുവരെ വാർത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദിൽ നടന്ന വിപിൻ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയിൽ പുതിയ പ്രോജെക്റ്റിനായി ഇരുവരും കൈകോർക്കാൻ തീരുമാനിച്ചതായാണ് പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ബാദുഷാ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

അതേസമയം പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പലനടയിൽ റിലീസിന് തയ്യാറായി നിൽക്കുകയാണ്. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രമായ ആവേശം ആണ് ഫഹദ് ഫാസിലിന്റേതായി പുറത്തിറങ്ങുന്ന പുതിയ ചിത്രം.

cp-webdesk

null
null