Cinemapranthan
null

നടൻ മൻസൂർ അലിഖാൻ ആശുപത്രിയിൽ

വൃക്കയിലെ കല്ല് മാറ്റാനായി ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്നാണ് റിപ്പോര്‍ട്ട്

null

വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് നടൻ മൻസൂർ അലിഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച താരത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

” വൃക്കയിലെ കല്ല് നീക്കം ചെയ്യാനായി നടന്‍ മന്‍സൂര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാം ടെസ്റ്റുകളും നടത്തി ഉടന്‍ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കും” നടികര്‍ സംഘം പി.ആര്‍.ഒ ട്വിറ്ററില്‍ കുറിച്ചു.

നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് മൻസൂർ അലിഖാൻ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. വാക്‌സീനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. സംഭവത്തില്‍ നടനെതിരെ കേസ് എടുക്കുകയും, വാക്സിനെതിരേ വ്യാജപ്രചാരണം നടത്തിയതിന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. കോവിഷീല്‍ഡ് വാക്സിന്‍ വാങ്ങാനായി രണ്ട് ലക്ഷം രൂപ തമിഴ്നാട് ആരോഗ്യ വകുപ്പില്‍ അടയ്ക്കാനാണ് ഉത്തരവിട്ടത്.

cp-webdesk

null
null