Cinemapranthan
null

ചൈനീസ് ബാംബൂ ട്രീ പോലെയാണ് ജോജു ജോർജ്; നടൻ കൃഷ്ണ ശങ്കർ

ജോജു ജോർജിനെ പ്രശംസിച്ച് താരം ഫേസ് ബുക്കിൽ ആണ് കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്

null

ചൈനീസ് ബാംബൂ ട്രീ പോലെ, ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച നടനാണ് ജോജു ജോർജ് എന്ന് നടൻ കൃഷ്ണ ശങ്കർ.
വളരെക്കുറച്ചു കഥാപാത്രങ്ങളിലൂടെ അസാമാന്യമായ പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരുടെ ഇഷ്ടം വളരെ വേഗം പിടിച്ചു പറ്റിയ നടനാണ് ജോജു ജോർജ്. നടൻ ധനുഷിന്റെ കൂടെ ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലൂടെ ഇപ്പോൾ തമിഴിലേക്കും ചേക്കേറിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ട് നിരവധി പേരാണ് ജോജുവിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നത്. മലയാളത്തിലെ പോലെ തമിഴിലും ജോജു തകർക്കുമെന്നും ആരാധകരെ നേടുമെന്നും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങളും അഭിനന്ദനങ്ങളും വന്നിരുന്നു. ഇപ്പോഴിതാ നടൻ കൃഷ്ണ ശങ്കറും ജോജു ജോർജിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജോജുവിനെ ചൈനീസ് ബാംബൂ ട്രീയോട് ഉപമിച്ചാണ് താരം ഫേസ് ബുക്കിൽ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

കൃഷ്ണ ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Chinese Bamboo tree എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വർഷം നമുക്ക് കാര്യമായ വളർച്ചയൊന്നും കാണാൻ പറ്റില്ല. പക്ഷെ അഞ്ചാം വർഷം അതിന്റെ വേര്, വെറും 6 ആഴ്ച്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളർന്നിരിക്കുന്നത് കാണാം. ഈ വളർച്ച ശരിക്കും 6 ആഴ്ചയിൽ ഉണ്ടായതല്ല. ആ മരം അത്രയും നാൾ കൊണ്ട് അതിന്റെ ശക്തമായ വേരുകൾ ഉണ്ടാക്കിയെടുക്കുകയായിരുന്നു!! അതുപോലെ, മലയാള സിനിമയിൽ തന്റെ dedication കൊണ്ട് വേരുറപ്പിച്ച ആളാണ് Joju George!

cp-webdesk

null
null