Cinemapranthan
null

‘അങ്ങനെ ഒരുത്തൻ കേറി ആളാവണ്ട എന്ന മനോഭാവം’: ബിജിഎം ദൃശ്യം 2ന് സമാനമെന്ന് ചിലർ; പ്രതികരിച്ച് സംഗീത സംവിധായകൻ അരുൺ രാജ്

null

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് അരുൺ രാജ്. ഈ അടുത്ത് ഒടിടി റിലീസായി എത്തിയ ‘ദി ലാസ്റ്റ് ടു ഡേയ്‌സ്’ എന്ന ചിത്രത്തിന് ആണ് ഒടുവിൽ അദ്ദേഹം സംഗീത സംവിധാനം ചെയ്തത്.

ഒട്ടേറെ പ്രശംസകൾ നേടിയ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധേയാമായിരുന്നു. എന്നാൽ ഈ ചിത്രത്തിലെ ബിജിഎം ദൃശ്യം 2 എന്ന ചിത്രത്തിന്റേതിന് സമാനമാന്നെന്ന് ചുണ്ടി കാട്ടിയും ചിലർ രംഗത്തെത്തിയിരുന്നു.

എന്നാൽ ദൃശ്യം 2 ഇറങ്ങുന്നതിനു മുൻപ് തന്നെ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു കഴിഞ്ഞിരുന്നു എന്ന് പറയുകയാണ് സംഗീത സംവിധായകൻ അരുൺ രാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഈ പ്രതികരണം.

സംഗീതം സംവിധായകൻ അരുൺ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ;

തളരൂല മക്കളെ തളരൂല 💪💪💪
THE LAST TWO DAYS NEE STREAM , SAINA യിലും ഇപ്പൊ ഇതാ FIRST SHOW യിലും STREAMING നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി. 🙏🙏🙏
ഇതിലെന്റെ BGM നു ഒരുപാട് നല്ല COMMENTS ഉം വളരെ കുറച്ചു NEGATIVE COMMENTS ഉം കിട്ടി. ആ NEGATIVE COMMENTS ഇൽ പറഞ്ഞത് ദൃശ്യം 2 ന്ടെ ചെറിയൊരു ഇത് ഉണ്ടോ എന്നായിരുന്നു . ആ ചെറിയൊരു ഇത് ഏതായിരുന്നു എന്നെനിക്കു മനസിലായില്ല . പിന്നെ ചിലപ്പോ എന്തെങ്കിലും കണ്ടാലോ കേട്ടാലോ അതിൻ്റെ തുമ്പും വാലും പിടിച്ചു ഓ ഇത് അതല്ലേ , ഇതുമറ്റേതിന്ടെ COPY അല്ലെ , എന്ന ചിന്താഗതി ആണോ, അല്ല b പിന്നെ ഇരിക്കട്ടെ എന്റെ വക ഒരു നെഗറ്റീവ് കമന്റ്‌, അങ്ങനെ ഒരുത്തൻ കേറി ആളാവണ്ട എന്ന മനോഭാവം ആണോ ? മ്യൂസിക് DIRECTORS ആരും (ചുരുക്കം ചിലരൊഴിച്ചു) കോപ്പി ചെയ്യണമെന്നാഗ്രഹിക്കന്നവരല്ല . പിന്നെ ഈ നെഗറ്റീവ് ഒന്നും കേട്ട് ഒന്നും തോന്നാത്തത് ദൃശ്യം 2 ഇറങ്ങുന്നതിനു മുൻപ് തന്നെ THE LAST TWO DAYS എന്ന സിനിമയുടെ BGM കഴിഞ്ഞിരുന്നു.🤣
എന്തായാലും POSITIVE COMMENTS ഇട്ട എല്ലാവര്ക്കും സ്വാഗതം . ഇതുപോലുള്ള NEGATIVE COMMENTS ഇട്ട എല്ലാവർക്കും സു സ്വാഗതം.

cp-webdesk

null
null