Cinemapranthan
null

തെലുങ്ക് ‘ദൃശ്യം 2’ന്റെ പൂജ ഹൈദരാബാദ് നടന്നു; 5 ന് ചിത്രീകരണം ആരംഭിക്കും

null

‘ദൃശ്യം 2’ തെലുങ്ക് പതിപ്പിന്റെ പൂജാ ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ നടന്നു. ചടങ്ങില്‍ ജീത്തു ജോസഫ്, ചിത്രത്തില്‍ നായകനാവുന്ന വെങ്കടേഷ്, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബതി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം അഞ്ചിന് ഹൈദരാബാദില്‍ തുടങ്ങും.

ജിത്തു ജോസഫ് തന്നെയാണ് തെലുങ്കിലും സംവിധാനം ചെയ്യുന്നത്. നിർമ്മാണം ആന്റണി പെരുമ്പാവൂർ ആണ്. വെങ്കടേഷ് ആയിരിക്കും ചിത്രത്തില്‍ നായകനാകുക. മീന തന്നെയാണ് നായിക. ആശ ശരതിന്റെ വേഷം നദിയ മൊയ്തുവാണു ചെയ്യുക. ആദ്യ ഭാഗത്തിലേതു പോലെ മീനയും എസ്‍തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കില്‍ അവതരിപ്പിക്കും.

‘ദൃശ്യം 2’ പുറത്തെത്തിയ ഉടൻ തന്നെ ദൃശ്യം തെലുങ്ക് റീമേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ദൃശ്യത്തിന്റെ ആദ്യ ഭാഗം തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. അന്ന് ചിത്രം സംവിധാനം ചെയ്തിരുന്നതു നടി ശ്രീപ്രിയയാണ്. ദൃശ്യം ഒന്നിന്റെ തെലുങ്ക് റീമേക്കിലും വെങ്കടേഷ് ആയിരുന്നു നായകൻ. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

cp-webdesk

null
null