Cinemapranthan
null

വെട്രിമാരന്റെ ചിത്രത്തിൽ നായകനായി വിജയ് എത്തുന്നു?

വെട്രിമാരന്റെ സുഹൃത്തും സംവിധായകനുമായ തമിഴ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്

null

തമിഴിൽ മികച്ച സിനിമകൾ നൽകിയ സംവിധായകനാണ് വെട്രിമാരൻ. ഇപ്പോഴിതാ വെട്രിമാരന്റെ സിനിമയിൽ വിജയ് നായകനാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെട്രിമാരനുമായി അടുത്ത സുഹൃത്ത് ബന്ധമുള്ള സംവിധായകൻ തമിഴ് ആണ് ഇക്കാര്യം സൂചിപ്പിച്ചതെന്നാണ് വിവരം. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ലോകേഷ് കനകരാജിന്റെ ‘ലിയോ’യിൽ ആണ് ഇപ്പോൾ വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതെ സമയം വെട്രിമാരൻ തന്റെ പുതിയ ചിത്രമായ ‘വിടുതലൈ ഭാഗം 1’ന്റെ റിലീസ് തിരക്കിലാണ് ഇപ്പോൾ. മാർച്ച് 31 ന് ആണ് ‘വിടുതലൈ ഭാഗം 1’ പ്രദർശനത്തിന് എത്തുന്നത്.

ഒരു മാസത്തിലേറെ നീണ്ട കശ്മീരിലെ ഷൂട്ടിങ്ങിന് ശേഷം സിനിമ സംഘം ഈ അടുത്ത ദിവസമാണ് ചെന്നൈയിലെത്തിയത്. തുടർന്നുള്ള ചിത്രീകരണം ഹൈദരാബാദിലും ചെന്നൈയിലുമായുള്ള സ്റ്റുഡിയോകളിൽ തയ്യാറാക്കുന്ന സെറ്റുകളിലാവും നടക്കുക. എന്നാൽ കേരളത്തിലെ മൂന്നാറിലും സിനിമയുടെ ഒരു ചെറിയ ഭാഗം ചിത്രീകരിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതെ സമയം ‘വാരിസ്’ ആണ് വിജയിയുടേതായി അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം. വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായിക. എസ് ജെ സൂര്യ, ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

cp-webdesk

null
null