Cinemapranthan
null

”100 വർഷം മുമ്പ് നിർത്തലാക്കിയ തൊട്ടുകൂടായ്മയുടെ പേരിൽ പ്രവേശനം നിഷേധിക്കുന്നത് അപകടകരമായ പ്രവണത’; വെട്രിമാരൻ

വിജയ് സേതുപതി, കമൽ ഹാസൻ തുടങ്ങി നിരവധി പേരാണ് പ്രതിക്ഷേധമറിയിച്ച് രംഗത്തെത്തിയത്

null

സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾക്കെതിരെയും രാഷ്ട്രീയ, അധികാര വർഗങ്ങളുടെ അനാസ്ഥകൾക്കെതിരെയും തെറ്റായ വ്യെവസ്ഥിതികൾക്കെതിരെയും തന്റെ സിനിമകൾ കൊണ്ട് കലഹിക്കുന്ന സംവിധായകനാണ് വെട്രിമാരൻ. കഴിഞ്ഞ ദിവസം ചെന്നൈയിലെ രോഹിണി തിയേറ്റിലെത്തിയ ‘നരികുറവ’ വിഭാഗത്തിലുള്ള ആളുകൾക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിക്ഷേധമറിയിച്ച് വെട്രിമാരൻ പങ്ക് വെച്ച കുറിപ്പാണു സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ‘100 വർഷം മുമ്പ് നിർത്തലാക്കിയ തൊട്ടുകൂടായ്മയുടെ പേരിൽ പ്രവേശനം നിഷേധിക്കുന്നത് അപകടകരമായ പ്രവണത’ എന്നാണ് വെട്രിമാരൻ കുറിച്ചിരിക്കുന്നത്.

കുറിപ്പ്

‘100 വർഷം മുമ്പ് തിയേറ്ററുകൾ തൊട്ടുകൂടായ്മ നിർത്തലാക്കിയിരുന്നു. ജാതിയുടെ പേരിൽ അവരെ തിയേറ്ററിനകത്ത് പ്രവേശിപ്പിക്കില്ല എന്ന് പറയുന്നത് അപകടകരമായ പ്രവണതയാണ്. സോഷ്യൽ മീഡിയയിൽ സംഭവം പ്രചരിച്ചതിന് പിന്നാലെ ആ കുടുംബത്തെ സിനിമ കാണാൻ കയറ്റിയത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇത് അംഗീകരിക്കാനാകുന്നതല്ല’, വെട്രിമാരൻ കുറിക്കുന്നു.

തിയറ്ററിലെത്തിയ ‘നരികുറവ’ വിഭാഗത്തിലുള്ള ആളുകൾക്ക് പ്രവേശനം നിഷേധിക്കുകയും, തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധമുയർന്നതോടെ പിന്നീട് കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിനെതിരെ വിജയ് സേതുപതി, കമൽ ഹാസൻ തുടങ്ങി നിരവധി പേരാണ് പ്രതിക്ഷേധമറിയിച്ച് രംഗത്തെത്തിയത്.

cp-webdesk

null
null