Cinemapranthan
null

ബോളിവുഡിൽ മറ്റൊരു പ്രണയസാഫല്യം കൂടി; കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരാകുന്നു

ഫെബ്രുവരി 4, 5, 6 തിയ്യതികളിലായാണ് വിവാഹം നടക്കുന്നത്

null

ഒടുവിൽ ആ പ്രണയവും സഫലമാവുന്നു. ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരാവുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗാഡ് ഹോട്ടലിൽ വെച്ച് ഫെബ്രുവരി 4, 5, 6 തിയ്യതികളിലായാണ് വിവാഹം നടക്കുന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വാർത്തകളോട് പ്രതികരിക്കുകയോ, സ്ഥിരീകരണം നൽകുകയോ ചെയ്തിരുന്നില്ല.

അതെ സമയം ജയ്‌സാൽമറിൽ വിവാഹാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. മൂന്ന് ദിവസങ്ങളായിലായാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. അതിഥികൾക്ക് വേണ്ടി ഒട്ടകസവാരിയും ഏർപ്പെടുത്തിയതായാണ് വിവരം.

വിവാഹത്തിന് ഷാഹിദ് കപൂർ, മിറാ കപൂർ, കരൺ ജോഹർ, മനീഷ് മൽഹോത്ര, ഇഷ അംബാനി തുടങ്ങി സിനിമ മേഖലയിലെ പ്രമുഖർ വിവാഹത്തിന് പങ്കെടുക്കുമെന്നാണ് സൂചന. സിദ്ധാർത്ഥിന്റെ പുതിയ ചിത്രമായ ‘മിഷൻ മജ്നു’വിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലും വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഒരു സൂചന പോലും താരം നൽകാതെ ഒഴിഞ്ഞു മാറിയിരുന്നു. 2020 ൽ പുറത്തിറങ്ങിയ ‘ഷെർഷാ’യിൽ ഇരുവരും നായികാ നായകനായി എത്തിയിരുന്നു.

cp-webdesk

null
null