Cinemapranthan
null

രൺബീർ ചിത്രം ‘തൂ ഝൂടി മേം മക്കാര്‍’; ട്രെയിലർ പുറത്ത്

ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ സംവിധാനം ചെയ്തിരിക്കുന്നത്

null

രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് കോമഡി ചിത്രം ‘തൂ ഝൂടി മേം മക്കാര്‍’ ട്രെയിലർ പുറത്തിറങ്ങി. ‘പ്യാര്‍ ക പഞ്ച്നമ’, ‘ആകാശ്‍വാണി’ എന്നീ സിനിമകൾ സംവിധാനം ചെയ്‍ത ലവ് രഞ്ജൻ ആണ് ‘തൂ ഝൂടി മേം മക്കാര്‍’ സംവിധാനം ചെയ്തിരിക്കുന്നത്. രൺബീർ കപൂർ ആണ് ട്രെയിലർ റിലീസ് ചെയ്തത്. ഡിംപിള്‍ കപാഡിയോ, ബോണി കപൂര്‍, അനുഭവ് സിംഗ് ബാസ്സി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലവ് രഞ്‍ജൻ രാഹുല്‍ മോദി എന്നിവര്‍ ചേർന്ന് എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സന്താന കൃഷ്‍ണനും രവിചന്ദ്രനുമാണ്.

ലവ് രഞ്ജൻ, അങ്കൂര്‍ ഗാർഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ടീ സീരീസാണ്. മാർച്ച് എട്ടിന് ഹോളി റിലീസായിട്ടാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ ശിവ’യായിരുന്നു രണ്‍ബിര്‍ കപൂര്‍ നായകനായി അവസാനമായി റിലീസിനെത്തിയ ചിത്രം.

cp-webdesk

null
null