Cinemapranthan
null

ആര്യൻ ഖാന്റെ ആദ്യ സംവിധാനത്തിൽ അഭിനയിച്ച് ഷാരൂഖ് ഖാൻ; വൈറലായി പരസ്യത്തിന്റെ ടീസർ

പരസ്യത്തിന്റെ ഫുൾ വീഡിയോ ഇന്ന് റിലീസ് ചെയ്യും

null

ഷാരൂഖ് ഖാൻ അഭിനയിക്കുന്ന പരസ്യത്തിന്റെ സംവിധായകനായി മകൻ ആര്യൻ ഖാൻ. ആര്യൻ ഖാൻ ആദ്യമായി സംവിധായകനാകുന്ന ഒരു ലക്ഷ്വറി ബ്രാൻഡ് പരസ്യത്തിലൂടെയാണ് ആര്യൻ ഖാൻ ആദ്യമായി സംവിധായകനാകുന്നത്. പരസ്യത്തിന്റെ ഔദ്യോഗിക ടീസർ കഴിഞ്ഞ ദിവസം ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. ടീസർ ആരാധകർക്കിടയിൽ വൈറലാവുകയും ചെയ്തു. നിരവധി പോസിറ്റീവ് കമെന്റുകളാണ് ടീസറിന് ലഭിക്കുന്നത്.

അതെ സമയം പരസ്യത്തിന്റെ ഫുൾ വീഡിയോ ഇന്ന് റിലീസ് ചെയ്യും. പരസ്യത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി എടുത്ത ഷാരൂഖ് ഖാന്റെ ഒരു ചിത്രവും സമൂഹ മാധയമങ്ങളിൽ വൈറലാണ്. അഭിനയത്തേക്കാൾ സംവിധാനത്തിലാണ് ആര്യൻ ഖാന് താത്പര്യമെന്ന് അച്ഛൻ ഷാരൂഖ് ഖാൻ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ മകൾ സുഹാന ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. സോയ അക്തർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സുഹാന അഭിനയ രംഗത്തേക്ക് കടക്കുന്നത്.

cp-webdesk

null
null