Cinemapranthan
null

അനുരാഗ് കശ്യപിന്റെ ‘കെന്നഡി’; ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘കെന്നഡി’

null

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കെന്നഡിയുടെ’ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. അനുരാഗ് കശ്യപ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്. ‘നിങ്ങളുടെ കണ്ണും ചെവിയും എപ്പോഴും ശ്രദ്ധയിലിരിക്കട്ടെ, കാരണം ‘കെന്നഡി’ വരുന്നുണ്ട്’ എന്നാണ് പോസ്റ്റർ പങ്ക് വെച്ച് കൊണ്ട് അനുരാഗ് കുറിച്ചത്.

ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് ‘കെന്നഡി’. അടുത്ത മാസം അവസാനം നടക്കുന്ന കാൻ ഫെസ്റ്റിവലിൽ മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിലാണ് ‘കെന്നഡി’ പ്രദർശിപ്പിക്കുക. രാഹുൽ ഭട്ട്, സണ്ണി ലിയോൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ ഇരുവരുടെയും ചിത്രം കാണാം.

cp-webdesk

null
null