Cinemapranthan
null

‘വാമിക’ ; മകൾക്ക് പേരിട്ട് അനുഷ്ക–വിരാട് ദമ്പതികൾ

കുഞ്ഞുമൊത്തുള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ്
അനുഷ്ക–വിരാട് ഇക്കാര്യം വെളിപ്പെടുത്തിയത്

null

മകളുടെ പേര് വെളിപ്പെടുത്തി താര ദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും. കുഞ്ഞുമൊത്തുള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ്
അനുഷ്ക–വിരാട് ദമ്പതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സ്നേഹത്തോടെയും നന്ദിയോടെയും ഒന്നിച്ചു ജീവിച്ചുവെങ്കിലും കുഞ്ഞ് വാമിക ഞങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയിരിക്കുന്നു. കണ്ണുനീർ, ചിരി, വിഷമം, ആനന്ദം- മിനിറ്റുകൾക്കുള്ളിൽ പലവിധ വികാരങ്ങളാണ് അനുഭവിക്കുന്നത്. ഉറക്കം കുറവാണെങ്കിലും ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി.’:- അനുഷ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം നടന്നത്.

cp-webdesk

null
null