Cinemapranthan
null

കുടുംബ പ്രേക്ഷകരും കുട്ടികളും ഏറ്റെടുത്ത് ചതുർമുഖം; മഞ്ജു വാര്യരുടെ വിഷു കൈനീട്ടം

ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഭീതി ജ്വലിപ്പിക്കുന്ന ഒരു സ്മാർട്ട്‌ ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കിയിരുന്നു

null

മികച്ച പ്രതികരണങ്ങൾ നേടി മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറർ ചിത്രം ചതുർമുഖം. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക മികവോടെ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് പ്രേത്യേക ദൃശ്യാനുഭവത്തിനു വഴി ഒരുക്കുന്നു. യുവാക്കളും കുടുംബപ്രേക്ഷകരും, കുട്ടികളും ഒരേപോലെ ആസ്വദിക്കുകയാണ് ചിത്രം. രഞ്ജീത്ത് കമല ശങ്കറിന്റെയും സലില്‍.വി യുടെയും സംവിധാന മികവ് ചിത്രത്തിൽ ഉടനീളം പ്രകടമാണ്. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. തേജസ്വിനിയുടെ ഉറ്റ സുഹൃത്തായി എത്തുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സണ്ണി വെയിൻ.

സണ്ണി വെയ്ന്‍ എന്ന നടന്റെ കരിയറിലെ വ്യത്യസ്തമായ വേഷമാണ് ചതുര്‍മുഖത്തിലേത്.ആദ്യാവസാനം നിറഞ്ഞു നില്‍ക്കുന്ന,ചിത്രത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ സംഭാവന നല്‍കുന്ന കഥാപാത്രം.തേജസ്വിനിയെന്ന മഞ്ജു വാര്യര്‍ കഥാപാത്രത്തിന്റെ മാനസീക സംഘര്‍ഷങ്ങളിലും ആന്റണി പങ്കാളിയാകുന്നുണ്ട്.

മഞ്ജു വാര്യർ & സണ്ണി വെയ്ൻ ഈ പേരുകൾ മാത്രം മതി ചതുർമുഖത്തിനു ടിക്കറ്റ് എടുക്കാൻ. ഇവരുടെ ഏത് സിനിമ എടുത്ത് നോക്കിയാലും അതിലെല്ലാം ഉള്ളൊരു കോമൺ ഫക്ടർ ഉണ്ട് മികച്ച പെർഫോർമൻസ്, ചതുർമുഖത്തിൽ രണ്ടു പേരും ഒന്നിച്ച് ഇതുമ്പോ പെർഫോർമൻസിൻ്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. രണ്ടു സൂപ്പർ താരങ്ങളുടെയും മത്സരിച്ചുള്ള അഭിനയമാണ് സിനിമയിൽ ഉള്ളത്. ചിത്രം ഒരു ഹൊറർ ത്രില്ലർ ആയതുകൊണ്ട് തന്നെ കാണുന്ന പ്രേക്ഷകനെ കൂടുതൽ ആവേശം കൊള്ളിക്കാൻ മഞ്ജു വാര്യർക്കും സണ്ണി വെയ്നിനും പൂർണ്ണമായും അവരുടെ പ്രകടനം കൊണ്ട് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ ഇതാദ്യമായാണ് ഇതുപോലെ ഒരു സിനിമ സംഭവിക്കുന്നത്. സിനിമയുടെ എല്ലാ വശങ്ങളും ഒരേ പോലെ ഭംങ്ങിയുള്ളതക്കി ഒരുക്കിയെടുക്കുനതിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും വിജയിച്ചു. ഹോളിവുഡ് നിലവാരത്തിൽ ഉള്ള ഗ്രാഫിക്സ് വർകും മികച്ച ഛായഗ്രഹണം പാശ്ചാതല സംഗീതം എന്നിവ സിനിമയെ മറക്കാൻ കഴിയാത്ത ഒരു ഒരു എക്സ്പീരിയൻസ് ആക്കുന്നുണ്ട്. പേടിയും ടെൻഷനും ഉണ്ടാക്കുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട് സിനിമയിൽ. ഇതുപോലെ ഉള്ള ഹൊറർ സിനിമകൾ തീയേറ്ററിൽ ഇരുന്നു കാണുന്നത് തന്നെ മികച്ച ഒരു എക്സ്പീരിയൻസ് ആണ്. എല്ലാ തരം പ്രേക്ഷകർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു വിഷു കൈനീട്ടം തന്നെയാണ് ചതുർമുഖം.

മഞ്ജു വാര്യരും സണ്ണി വെയ്‌നും കൂടാതെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിരഞ്ജന അനൂപ്, അലൻസിയർ തുടങ്ങി എല്ലാവരും തന്നെ തങ്ങളുടെ മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് കാണികളുടെ അഭിപ്രായം. ചതുർമുഖത്തിലെ മൂന്നു മുഖങ്ങളായ മഞ്ജു വാര്യർ, സണ്ണി വെയിൻ, അലൻസിയർ എന്നിവരെ കൂടാതെയുള്ള നാലാമത്തെ മുഖം ഭീതി ജ്വലിപ്പിക്കുന്ന ഒരു സ്മാർട്ട്‌ ഫോൺ ആണെന്നതു പ്രേക്ഷകരിൽ കൂടുതൽ കൗതുകത്തിന് വഴി ഒരുക്കിയിരുന്നു .

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. മനു മഞ്ജിത് എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നു ചിട്ടപ്പെടുത്തിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്. സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്, ചിത്രത്തിന്റെ വി. എഫ്. എക്സ് ഏജൻസി- പ്രോമൈസ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോർജ്ജും ചതുർ മുഖത്തിൽ പ്രവർത്തിച്ചിട്ടുണ്ട് . വസ്ത്രാലങ്കാരം സമീറ സനീഷ്. സെഞ്ച്വറി ഫിലിംസാണ് ചതുർ മുഖത്തിന്റെ വിതരണം നിർവ്വഹിച്ചിരിക്കുന്നത് . സഞ്ജോയ് അഗസ്റ്റിൻ, ബിബിൻ ജോർജ്ജ്, ലിജോ പണിക്കർ, ആന്റണി കുഴിവേലിൽ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് പ്രൊഡ്യൂസേർസ്. ജിത്തു അഷ്‌റഫ് – ക്രീയേറ്റീവ് ഹെഡ്. ബിനു ജി നായരും, ടോം വർഗീസുമാണ് ലൈൻ പ്രൊഡ്യൂസർസ്. മേക്കപ്പ് – രാജേഷ് നെന്മാറ. ആർട്ട്‌ – നിമേഷ് എം താനൂർ. സ്യമന്തക് പ്രദീപ്‌ – ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഡിസൈൻസ് – ദിലീപ് ദാസ്.

cp-webdesk

null
null