Cinemapranthan

ബിജു മേനോന്റെ നായികയായി പാർവതി തിരുവോത്ത്; ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും നിർമ്മാണം

ബോളിവുഡിലും മലയാളത്തിലും ക്യാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

null

ബിജു മേനോനും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു. സിനിമയുടെ ചിത്രീകരണം ഇന്നലെ കോട്ടയത്ത് ആരംഭിച്ചു. ബോളിവുഡിലും മലയാളത്തിലും ക്യാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

കോട്ടയം ഇൻഫന്റ് ജീസസ് ബഥനി​ കോൺ​വെന്റ് സ്കൂളി​ലായി​രുന്നു ആദ്യദി​വസത്തെ ചി​ത്രീകരണം. ഷറഫുദ്ദീൻ,സൈജു കുറുപ്പ് , ആര്യ സലീം എന്നി​വരാണ് ഇനി​യും പേരി​ട്ടി​ട്ടി​ല്ലാത്ത ചി​ത്രത്തി​ലെ മറ്റു പ്രധാനതാരങ്ങൾ. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ഛായാഗ്രഹണം – ജി​. ശ്രീനി​വാസ റെഡി​. എഡി​റ്റിംഗ് : മഹേഷ് നാരായണൻ, സംഗീതം: നേഹ നായർ, യാക്സൺ​ പേരെര.

cp-webdesk

null

Latest Updates