Cinemapranthan
null

യൂട്യൂബിൽ ഒന്നര കോടി കാഴ്ചക്കാരുമായി ‘ബിഗ് ബ്രദര്‍’; ഹിന്ദി മൊഴിമാറ്റ പതിപ്പിന് വൻ വരവേൽപ്പ്

null

മോഹന്‍ലാലിനൊപ്പം അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, സര്‍ജാനോ ഖാലിദ്, ഹണി റോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിദ്ദിഖ് ചിത്രമാണ് ‘ബിഗ് ബ്രദര്‍’. തിയേറ്ററുകളിൽ സമ്മിശ്രണ പ്രതികരണം നേടിയ ചിത്രം ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്.

മലയാള സിനിമകളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ക്ക് യുട്യൂബില്‍ ലഭിക്കുന്ന വന്‍ പ്രേക്ഷക പ്രതികരണം പലപ്പോഴും മലയാളി സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അക്കൂട്ടത്തിൽ എപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായിരിക്കുന്നത് ഈ ചിത്രമാണ്. ഈ മാസം 16ന് യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം നേടിയത് 1.6 കോടി കാഴ്ചകളാണ്. 1.9 ലക്ഷത്തിലേറെ ലൈക്കുകളും നേടി കഴിഞ്ഞു.

ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാനി’നു ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു ‘ബിഗ് ബ്രദര്‍’. എസ് ടാക്കീസിന്‍റെ ബാനറില്‍ സിദ്ദിഖ് സഹ നിര്‍മ്മാതാവ് കൂടിയായിരുന്ന ചിത്രത്തില്‍ വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍, മിര്‍ണ മേനോന്‍, സിദ്ദിഖ്, ടിനി ടോം എന്നിവരും മാറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

cp-webdesk

null
null