Cinemapranthan
null

കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ; വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് അനിഖ

null

ഇമെയില്‍ വഴി തനിക്ക് വന്ന വിവാഹ അഭ്യർത്ഥനയെ കുറിച്ച് വെളിപ്പെടുത്തി നടി അനിഖ. മൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഒരാള്‍. അതേസമയം ഇതിനു സമാനമായ രീതിയിൽ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു

താരം. ഇ-മെയില്‍ വഴിയായിരുന്നു ഇയാളുടെ അഭ്യര്‍ത്ഥന. ആദ്യം പേടിച്ചുവെങ്കിലും പിന്നീടത് അവഗണിച്ചുവെന്നും താരം പറയുന്നു.

തന്റെ ഉയരത്തെ കുറിച്ച് ഇന്‍സെക്യൂരിറ്റി തോന്നിയിരുന്നുവോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. എന്നാല്‍ ആദ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് അനിഖ പറയുന്നു. ഫോട്ടോകള്‍ എടുക്കാനും ചില വസ്ത്രങ്ങള്‍ ധരിക്കുന്നതിലുമെല്ലാം 5’2 എന്നതൊരു ഗുണമാണെന്നാണ് അനിഖ പറയുന്നത്.

സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നുവിലൂടെ ബാലതാരമായി പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനിഖ സുരേന്ദ്രന്‍. അജിത്തിന്റെ യെന്നെ അറിന്താലിലൂടെ ശ്രദ്ധ നേടിയ അനിഖ പിന്നീട് അജിത്തും നയന്‍താരയും പ്രധാന വേഷത്തിലെത്തിയ വിശ്വാസം മുതല്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള ചിത്രം.

cp-webdesk

null
null