Cinemapranthan
null

അനില്‍ നെടുമങ്ങാടിന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകൾ; നായാട്ടിലെ വീഡിയോ ഗാനം: വേദന പങ്കുവെച്ച് സോഷ്യൽ മീഡിയ

null

ഷാഹി കബീറിന്റെ തിരക്കഥയിൽ മാർട്ടിൻ പ്രക്കാട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട് കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തെത്തി. ‘മറുകര തേടും’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്‍ണു വിജയ് ആണ്. പാടിയിരിക്കുന്നത് ആന്‍റണി ദാസന്‍.

ഏപ്രില്‍ 8ന് തിയറ്ററുകളിലെത്തി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇന്നലെ നെറ്റ്ഫ്ളിക്സില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഒടിടി റിലീസിന് ശേഷവും മികച്ച പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത് ഇതിനു പിന്നാലെയാണ് വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. അതേസമയം സിനിമ പ്രേമികൾക്കും പ്രേക്ഷകർക്കും ഒരു വേദന കൂടി സമ്മാനിക്കുകയാണ് ഈ ഗാനം. അന്തരിച്ച നടന്‍ അനില്‍ പി നെടുമങ്ങാടിന്‍റെ സാന്നിധ്യമാണ്
ഇത്തരത്തിൽ വേദനിപ്പിക്കുന്ന ഓർമ്മയി മാറുന്നത്. അദ്ദേഹത്തെ വീണ്ടും സ്‌ക്രീനിൽ കണ്ടതിനുള്ള സങ്കടവും സന്തോഷവും വേദനയുമെല്ലാം ഒട്ടേറെ പേരാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

cp-webdesk

null
null