Cinemapranthan
null

‘രണ്ട‌ു ദിവസത്തേക്ക് എന്ത്’; നെറ്റ്ഫ്ലിക്സിനെ വെട്ടാൻ 30 ദിവസത്തേക്ക് ഫ്രീ ട്രയൽ പ്രഖ്യാപിച്ച് ആമസോൺ പ്രൈം

“രണ്ട‌ു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ ആരംഭിക്കൂ” എന്നാണ് ആമസോൺ ഈ ഓഫർ പുറത്ത് വിട്ടുകൊണ്ട് ട്വീറ്റ് ചെയ്തത്.

null

30 ദിവസത്തെ സൗജന്യ സേവനം നൽകാനൊരുങ്ങി ആമസോൺ പ്രൈം വീഡിയോ. നെറ്റ്ഫ്ലിസ് ഇന്ത്യ രണ്ട് ദിവസത്തെ സൗജന്യ ഓഫർ നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ ആമസോൺ പ്രൈം പ്രേക്ഷകർക്കായി സൗജന്യ പ്രദർശനങ്ങൾ വാഗ്ദ്ദാനം ചെയ്യുന്നത്.

“രണ്ട‌ു ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ ആരംഭിക്കൂ” എന്നാണ് ആമസോൺ ഈ ഓഫർ പുറത്ത് വിട്ടുകൊണ്ട് ട്വീറ്റ് ചെയ്തത്.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒട്ടേറെ പേരാണ് ഒ ടി ടി പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തിയത്. സിനിമകള്‍ക്ക് പുറമേ ലോകോത്തര നിലവാരമുള്ള ടി.വി സീരിസുകളുടേയും വെബ് സീരിസുകളുടെയും വലിയൊരു കളക്ഷൻ തന്നെയാണ് ഇവിടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.

cp-webdesk

null
null