Cinemapranthan
null

അല്ലു അർജുൻ ഇരട്ട വേഷത്തിൽ?: പുഷ്പ ആഗസ്റ്റ് 13ന് തിയേറ്ററിലേക്ക്

ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ എത്തും

null

ആര്യ, ആര്യ 2 എന്നീ സുപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം സുകുമാർ- അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ‘പുഷ്പ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം ആഗസ്റ്റ് 13ന് തിയേറ്രറുകളിൽ എത്തും. രശ്മിക മന്ദനയാണ് ഈ ആക്ഷൻ ത്രില്ലറിലെ നായിക. പ്രകാശ് രാജ്, സുനിൽ, ഹരീഷ് ഉത്തമൻ എന്നിവരാണ് മറ്റു താരങ്ങൾ. മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ എത്തും.ദേവി ശ്രീ പ്രസാദാണ് സംഗീതം. തെലുങ്ക് റിലീസിന്റെ അന്നുതന്നെ കന്നട ഭാഷയിലും റിലീസ് ചെയ്യുന്ന ആദ്യ അല്ലു അർജുൻ ചിത്രമാണ് പുഷ്പ.

ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. അതെ സമയം ചിത്രത്തിൽ അല്ലു അർജുൻ ഇരട്ട വേഷത്തിൽ ആണ് എത്തുന്നതെന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതേ കുറിച്ച് അണിയറ പ്രവർത്തകർ ഒരു സ്ഥിതീകരണവും നൽകിയിട്ടില്ല.

cp-webdesk

null
null