Cinemapranthan
null

ലൊക്കേഷനിൽ നിന്ന് ബീഫ് കറിയുടെ ചിത്രം പങ്കുവെച്ച് അഹാന; ഏറ്റെടുത്ത് ട്രോളന്മാർ

null

സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയായ താരമാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ തനിക്ക് ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും കിട്ടിയ ബീഫ് കറിയുടെ രുചിയനുഭവം പങ്കുവെച്ച താരത്തിന് സോഷ്യൽ മീഡിയയിൽ ഒട്ടേറെ ട്രോളുകളാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം വ്യക്തമാക്കിയ അഹാനക്കും കുടുംബത്തിനും ഇതിനും മുൻപും ഒട്ടേറെ ട്രോളുകളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

‘നല്ല ഭക്ഷണം കാണുമ്പോഴെല്ലാം അമ്മ എന്നെ കുറിച്ചും, അതേപോലെ തന്നെ നല്ല ഭക്ഷണം കാണുമ്പോഴെല്ലാം ഞന്‍ അമ്മയെ കുറിച്ചും ഓര്‍ക്കുന്നു. ഇന്ന് ഞന്‍ അമ്മയെ മിസ് ചെയ്യുന്നു. കാരണം ഈ ഭക്ഷണം എനിക്ക് അമ്മക്ക് കൂടി നല്‍കാമായിരുന്നു. അമ്മക്ക് ഇത് ഒരു പാട് ഇഷ്ടപ്പെടുമായിരുന്നു.” അഹാന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നടി അഹാന കൃഷ്ണയെ കുറിച്ചിട്ടുള്ള വാര്‍ത്തകള്‍ വളരെ വേഗമാണ് വൈറലാവാറുള്ളത്. ലോക്ഡൗണില്‍ സഹോദരിമാര്‍ക്കൊപ്പമുള്ള ഡാന്‍സും പാട്ടുമൊക്കെയായി ആഘോഷത്തിലായിരുന്നു. ഇടയ്ക്ക് ചില വിമര്‍ശനങ്ങളും താരപുത്രിയെ തേടി എത്തിയിരുന്നു. ഇടയ്ക്ക് കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിട്ടും അഹാന എത്താറുണ്ട്.

cp-webdesk

null
null