Cinemapranthan
null

‘അ​വ​ർ തീ​വ്ര​വാ​ദി​ക​ളാണ്’; കാർഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ വിമർശിച്ച് കങ്കണ

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

null

രാജ്യസഭയിൽ പാസാക്കിയ കാ​ര്‍​ഷിക ബി​ല്ലിന്റെ പേരിൽ വലിയ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍ തീ​വ്ര​വാ​ദി​ക​ള്‍ ആ​ണെ​ന്ന് പറയുകയാണ് ന​ടി ക​ങ്ക​ണ റ​ണാ​വ​ത്ത്.

സി​.എ.​എ​യെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യു​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച് ക​ലാ​പ​ത്തി​ന് ശ്ര​മി​ച്ച​വ​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ കാർഷി​ക ബി​ല്ലി​നെ​തി​രേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​വ​ർ ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യാ​ണ്. അ​വ​ർ തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്നും ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഷിക ബില്ല് സംബന്ധിച്ച് നടത്തിയ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

ബില്ലിനെ എതിർക്കുന്ന 12 പ്രതിപക്ഷ പാർട്ടികളാണ് ഇന്നലെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇടത് പാർട്ടികൾക്ക് പുറമെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, എൻസിപി, സമാജ്‌വാദി പാർട്ടി, മുസ്‌ലിം ലീഗ് തുടങ്ങിയ 12 പാർട്ടികളുടെ പിന്തുണയും പ്രമേയത്തിനുണ്ട്.

കൊവിഡ് കാലത്ത് ഓർഡിനൻസിലൂടെ കർഷക വിരുദ്ധ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കി. പിന്നാലെയാണ് പാർലമെന്റിൽ മൂന്ന് കർഷക വിരുദ്ധ ബില്ല് കൊണ്ടുവന്നത്. ഓർഡിനൻസ് ഇറക്കിയത് ഇടതു എംപിമാർ ചോദ്യം ചെയ്തിരുന്നു. ബില്ല് സെലക്ട്‌ കമ്മിറ്റിക്ക് അയക്കണം എന്ന് ഇടതു പിമാർ ആവശ്യപ്പെട്ടിരുന്നു

cp-webdesk

null
null