Cinemapranthan

നടൻ വിജയ്കാന്ത് കൊവിഡ് മുക്തനായി

ഇന്നലെ മുതൽ താരത്തിന് കോവിഡ് പോസറ്റീവ് ആണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു

തമിഴ് നടൻ വിജയ്കാന്ത് കൊവിഡ് മുക്തനായി. ഇന്നലെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിലാണ് വിജയകാന്തിനെ പ്രവേശിപ്പിച്ചിരിന്നത്. എന്നാൽ ഇന്നലെ മുതൽ താരത്തിന് കോവിഡ് പോസറ്റീവ് ആണെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
കരള്‍ സംബന്ധമായ രോഗമുള്ള വിജയ് കാന്തിന്മറ്റു പല രോഗങ്ങൾ ഉള്ളത് ആശങ്കയുണ്ടാക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഡിഎംകെ നേതാവായ അദ്ദേഹം രോഗമുക്തനായ വിവരം പാർട്ടി ഔദ്യോഗിക പത്രകുറിപ്പിലൂടെയാണ് അറിയിച്ചത്. സാധാരണ ചെക്കപ്പുകൾക്ക് വേണ്ടിയാണ് അദ്ദേഹം ചെന്നൈ മിയോട്ട് ആശുപത്രിയിൽ എത്തിയതെന്നും. ചെറിയ രീതിൽ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെങ്കിലും , ഇപ്പോൾ പൂർണ്ണമായും ഭേദമായി എന്നാണ് വാർത്ത കുറിപ്പിൽ പറയുന്നത്.

DMDK Statement

ഡിഎംകെ ജനറല്‍ സെക്രട്ടറിയായ വിജയകാന്ത് ഇപ്പോൾ സിനിമയിൽ സജീവമല്ല. 2015ല്‍ വിജയകാന്തിന്റെ മകൻ ഷണ്‍മുഖ പാണ്ഡ്യൻ അഭിനയിച്ച ‘സാഗപതം’ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു ഒടുവിൽ അഭിനയിച്ചത്. 2010 ൽ എത്തിയ ‘വിരുദഗിരി’ എന്ന ചിത്രത്തിൽ നായകനായി എത്തിയതായിരുന്നു അവസാനം അഭിനയിച്ച ചിത്രം.

.

cp-webdesk