Cinemapranthan
null

പ്രണയാർദ്രമായ ഇന്നിംഗ്സ്: സഞ്ജുവിന്റേയും ഭാര്യയുടെയും വാട്സാപ് ചാറ്റ്; വൈറൽ കുറിപ്പ്

ദർശരാജ് സൂര്യ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

null

രാജസ്ഥാൻ റോയൽസിന്റെ വിജയത്തിന് നിർണ്ണായക പങ്ക് വഹിച്ച സഞ്ജു സാംസൺ ആണ് ഇപ്പോ സോഷ്യൽ മീഡിയയിലെ തരംഗം. മലയാളികൾക്ക് ഇനിയും വിജയാഘോഷങ്ങൾ കെട്ടടങ്ങിയിട്ടില്ല. നിരവധി ട്രോളുകളുകളാണ് സമൂഹ മാധ്യമത്തിൽ ഒഴുകി നടക്കുന്നത്. അത്തരത്തിൽ ഒരു കുറിപ്പാണു ഇപ്പൊ വൈറൽ ആയിരിക്കുന്നത്.
‘കഴിഞ്ഞ 22 നു നടന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരത്തിനിടയിൽ നടന്ന സഞ്ജുവിന്റെയും ഭാര്യ ചാരുലതയുടെയും സംഭാഷണം വാട്സ്ആപ്പ് ചാറ്റിന്റെ രൂപത്തിൽ എഴുതാൻ ഉള്ള ശ്രമം….” എന്ന പേരിൽ ദർശരാജ് സൂര്യ എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ചാരു : സഞ്ജു, എവിടെയാ???? Last seen ഒരുപാട് നേരം മുമ്പേ ആണല്ലോ??? …നന്നായി പെർഫോം ചെയ്യണം കേട്ടോ…നീ വിളിക്കാൻ ആയിട്ട് ഞാൻ വെയിറ്റ് ചെയ്ത് ഇരിക്കുകയാ…. ഒന്ന് വിളിക്ക്, ടോസ് ഇടാറായല്ലോ??? പപ്പയും മമ്മിയുമൊക്കെ പ്രാർത്ഥനയിലാ… Waiting for your Reply……ടാ, ഒന്ന് വാ……..

സഞ്ജു : ചാരു, ഞാൻ 10 മിനിറ്റിനുള്ളിൽ വിളിക്കാം… ടോസ് കഴിഞ്ഞോട്ടെ…………..

ചാരു : സഞ്ജു, എവിടെയാ???? Last seen ഒരുപാട് നേരം മുമ്പേ ആണല്ലോ??? …നന്നായി പെർഫോം ചെയ്യണം കേട്ടോ…നീ വിളിക്കാൻ ആയിട്ട് ഞാൻ വെയിറ്റ് ചെയ്ത് ഇരിക്കുകയാ…. ഒന്ന് വിളിക്ക്, ടോസ് ഇടാറായല്ലോ??? പപ്പയും മമ്മിയുമൊക്കെ പ്രാർത്ഥനയിലാ… Waiting for your Reply……ടാ, ഒന്ന് വാ……..

സഞ്ജു : ചാരു, ഞാൻ 10 മിനിറ്റിനുള്ളിൽ വിളിക്കാം… ടോസ് കഴിഞ്ഞോട്ടെ…………..

ചാരു : Mmm…Okk okk ….സാരമില്ല… wait ചെയ്യാം…..

10 മിനിറ്റ് ശേഷം
ഹലോ, ചാരു… നമ്മുടെ ബാറ്റിംഗ് ആണ്… പ്രാർത്ഥിക്കണം… പപ്പയും മമ്മിയും പ്രാർത്ഥനയിലാണോ?? പറഞ്ഞേക്ക് കേട്ടോ……ടോസ് CSK നേടി, ഞങ്ങളെ ബാറ്റിംഗിന് വിടുകയാ….

ചാരു : എനിക്ക് ആകെ ടെൻഷൻ, പക്ഷെ നിനക്ക് വേണ്ടാട്ടോ… നീ നിന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയാൽ മതി …. ടാ, ഓപ്പണർ ആണൊ???

സഞ്ജു : അല്ല, വൺ ഡൌൺ ആണ്… സ്മിത്ത് ഭായ് വിളിക്കുന്നു, പോട്ടെ………..

ചാരു : Ok സഞ്ജു, Play well…. Love u & Miss u…അറ്റ്ലീസ്റ്റ് ഒരു ഫിഫ്റ്റി എങ്കിലും അടിക്കും, എനിക്ക് ഉറപ്പാണ്…… പോയി വാ………
സഞ്ജു : Me too chaaru….i will try my level best……………..

സഞ്ജു ബാറ്റിംഗിനിറങ്ങുന്നു
ചാരു : സഞ്ജു, ഈ മെസ്സേജ് നീ ഇപ്പോൾ വായിക്കില്ല എന്ന് അറിയാം, എന്നാലും ടൈപ് ചെയ്യാതെ ഇരിക്കുവാൻ ആകുന്നില്ല…. നീ ഇപ്പോൾ ബാറ്റിംഗിന് ഇറങ്ങിയേക്കുക ആണ് … ടീം സ്കോർ 11….ഇന്ന് നിന്റെ ദിവസം ആണ് സഞ്ജു… എന്തെന്നാൽ, നിന്റെ ജന്മദിനവും ജനിച്ച മാസവും 11th ആണല്ലോ… So എല്ലാം കൊണ്ട് ഇത് നിന്റെ ദിവസം ആകട്ടെ… തത്കാലം ഞാൻ ഫോൺ മാറ്റി വെക്കുന്നു… ഞങ്ങൾ എല്ലാവരും ദാദയെ പോലെ നഖവും കടിച്ച്‌ ടെൻഷൻ അടിച്ചിരിക്കയാ… അടിച്ച് പൊളിക്ക്‌ സഞ്ജു ……………

കുറച്ച് നിമിഷങ്ങൾക്ക് ശേഷം

സഞ്ജു, you Beauty ഇജ്ജാതി സിക്സ്…………

ദേ പിന്നെയും…. സിക്സ്…..സിക്സ്…… സിക്സ്

Wow, ഫിഫ്റ്റി……..

പപ്പ ഇവിടിരുന്നു, ഇനി പതുക്കെ കളിക്കാൻ പറയുന്നുണ്ട്…. നീ എങ്ങനെ കേൾക്കാനാ… നീ മുട്ടാൻ നിൽക്കണ്ട തട്ടിക്കോ… ഞാൻ ഉണ്ട് കൂടെ…..

ദാ ഇത് വരെ 9 സിക്സറുകൾ പായിച്ചിട്ടുണ്ട്, ഒരുപാട് ട്രോൾ messages ഒക്കെ എനിക്ക് വരുന്നുണ്ട്, ശരിക്കും കമന്ററി ബോക്സിലെ പ്രതിഭകൾ നിന്റെ ബാറ്റിംഗിനെ വാനോളം പുകഴ്ത്തുമ്പോൾ i feel proud, lots of huggg

അയ്യോ!!! Out

ശോ, സെഞ്ച്വറി പോയല്ലോ… സാരമില്ല, പൊളി ആയി ബാറ്റ് ചെയിതു….. ഒന്നെന്റെ msg നോക്ക് ഡ്രസിങ് റൂമിൽ വന്നിട്ട്….. കെട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുവാ അത്രയ്ക്ക് മനോഹരമായ ഇന്നിംഗ്സ്… പപ്പയും മമ്മിയുമൊക്കെ ഹാപ്പി ആണ്… ദാ പയ്യന്മാർ വീടിനു മുന്നിലൂടെ സഞ്ജു ഉയിർ ഫ്ലെക്സ് ഉം കൊണ്ട് ബൈക്ക് റൈസ് ചെയ്യുന്നു.. കോവിഡ് ഭീഷണി ഉള്ളതിനാൽ പപ്പ അവരെ സൗമ്യമായി പറഞ്ഞയച്ചു… ഞാൻ വെയിറ്റ് ചെയ്യുവാട്ടോ…. വേഗം വാ ഇന്നിംഗ്സ് ബ്രേക്കിനു…….ഫോം ആവുമെന്ന് ഉറപ്പായിരുന്നു, പക്ഷെ ഇങ്ങനെ CSK യെ പഞ്ഞിക്കിടുമെന്ന് വിചാരിച്ചില്ലടാ

രാജസ്ഥാൻന്റെ ബാറ്റിംഗിന് ശേഷം

സഞ്ജു : ചാരൂ,,,,,,

ചാരു :ഹലോ,,,എത്തിയോ വെടിക്കെട്ട് വീരൻ…… എനിക്ക് ഉറപ്പായിരുന്നു ഇന്ന് നിന്റെ ദിവസം ആണെന്ന്… ബാറ്റിംഗ് നു ഇറങ്ങിയത് ടീം സ്കോർ 11 ൽ… ഔട്ട്‌ ആയത് 11 ഓവറിൽ…..ആകെ നേടിയ റൺസ് നോക്കിയാൽ 74(7+4)=11..ഇന്ന് നിന്റെ ദിവസം ആടാ… കീപ്പിങ്ങിലും പൊളിച്ചു അടുക്കണം …..ധോണി ഭായ് വല്ലതും പറഞ്ഞോടാ ബാറ്റിംഗ് കണ്ട്??? സത്യം പറയാലോ നിന്നെ ഒന്ന് കെട്ടിപിടിച് ഉമ്മ വെക്കുവാൻ തോന്നുകയാ …നീ ഓരോ പന്ത് ഫെയിസ് ചെയ്യുമ്പോഴും ഞാൻ വിവാഹ ഫോട്ടോ നെഞ്ചിൽ ചേർത്ത് വെച്ച് ദൈവത്തെ വിളിക്കുമായിരുന്നു…..

സഞ്ജു : ….ആ പിന്നെ 11 ന്റെ ഗുട്ടൻസ് ..ചാരു, ഞാൻ അത്രക്കൊന്നും ചിന്തിച്ചതെ ഇല്ല…ധോണി ഭായ് ബാറ്റിംഗ് സമയം ഒന്നും പറഞ്ഞില്ലടാ…. ചാരു ഞാൻ മാച്ച് കഴിഞ്ഞ് വിളിക്കാം… ടീമിന് വേണ്ടി ഇനി പ്രാർത്ഥിക്ക്….ഫീൽഡിങ് ടൈം ആകുന്നു……..

ചാരു : തീർച്ചയായും, സഞ്ജു kk…..

Finally Rajasthan won 16 റൺസ്…..

സഞ്ജു : ചാരു…. വല്ലാത്ത സന്തോഷം… ഞാൻ നിന്നെ വിളിക്കാം പിന്നീട്.. ഇവിടെ ഫെസ്റ്റിവൽ മൂഡ് ആണ്…. ധോണി ഭായ് എന്നോട് വന്ന് കുറേ സംസാരിച്ചു ബാറ്റിംഗിനെ കുറിച്ച്… പ്രസന്റേഷൻ സെർമനിയിലോട്ട് പോകുന്നു… MOM എനിക്കാണ്

ചാരു : Ok….Congrats, Wishes മെസ്സേജുകൾ കൊണ്ട് ഇരിക്കാൻ വയ്യാട്ടോ…..ഗൾഫിൽ പോയാൽ ഏത് മലയാളിയും പണി എടുക്കും എന്നൊരു ട്രോൾ കണ്ട് ചിരിച്ച് ചത്തു …..നമ്മുടെ ഫ്രണ്ട്സിന്റെ സ്റ്റാറ്റസ് മുഴുവൻ നിന്റെ സിക്സറുകൾ ആണ്…..കീപ്പിങ് എനിക്ക് ഒത്തിരി ഇഷ്ടായി ഇന്നത്തെ……….

ടാ, പോയോ…. ആ okk

കുറേ മണിക്കൂറിനു ശേഷം
സഞ്ജു : ചാരു, ഇപ്പോഴാ ആഘോഷമൊക്കെ കഴിഞ്ഞത്, നീ ഫുഡിയോ ??? പപ്പയേയും മമ്മിയെയും ഞാൻ വിളിച്ചിരുന്നു.. നീ ഹാപ്പി അല്ലേ??

ചാരു : ഹാപ്പി അല്ലേ എന്നോ.. സെഞ്ച്വറി പോയ ഒരു വിഷമം ഉണ്ട്, അതൊഴിച്ചാൽ ഫുൾ ഹാപ്പി.. ആഘോഷത്തിൽ ലിക്കർ ഉണ്ടോ?? Mmm ചിയർ ഗേൾസ് ഇല്ലാത്തതാണ് ഏക ആശ്വാസം

സഞ്ജു : എയ് ….പോടീ

ചാരു : Mmmmmmmmmm, … അടുത്ത മാച്ചിൽ ഇതിനേക്കാൾ സ്കോർ ചെയ്യണം….. അഥവാ duck ആയാലും സെഞ്ച്വറി ആയാലും ഈ ചാരു ഉണ്ട് കൂടെ… . ആ പിന്നെ പുറത്തു ഇറങ്ങുമ്പോൾ മാസ്ക് മറക്കല്ലേ…..FB യിൽ ആരാധികമാരെ കൊണ്ട് നിറയുമല്ലോ ഇന്ന് …….Miss u so much

സഞ്ജു : I too miss youuuuuu….. അയ്യോ ഡാ ദാ റോബിൻ ഭായ് മലയാളി പൊളിയല്ലേ ടിക് ടോക് ചെയ്യാൻ എന്നെ വിളിക്കുന്നു……..കിടക്കാൻ നേരം ഞാൻ Text ചെയ്യാം… Ummmmhhhhhhhhh……Take care……

ശെരിയാ മലയാളി പൊളിയല്ലേ….

Sanju Samson 74(32)❣️❣️❣️ഇന്നലെ നടന്ന (22/9/2020) CSK vs RAJASTHAN മത്സരം സഞ്ജുവിന്റെയും ഭാര്യ ചാരുലതയുടെയും…

Posted by Darsaraj R Surya on Tuesday, September 22, 2020

cp-webdesk

null
null