Cinemapranthan
null

അബ്‍ദുള്ളകുട്ടിക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ച് നടൻ കൃഷ്ണകുമാർ

അടുത്തിടെയായിരുന്നു കൃഷ്‍ണകുമാർ ബിജെപിയോടുള്ള തന്റെ അടുപ്പം തുറന്നുപറഞ്ഞത്

null

ബിജെപി ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബ്‍ദുള്ളകുട്ടിക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ച് നടൻ കൃഷ്ണകുമാർ.
അബ്‍ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിൻെറയും ആശംസകൾ എന്നും കൃഷ്‍ണകുമാർ സാമൂഹ്യമാധ്യമത്തിൽ എഴുതി. കൃഷ്‍ണകുമാറിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ ആരാധകരാണ് കമന്റുകൾ എഴുതിയിരിക്കുന്നത്. അബ്‍ദുള്ളകുട്ടിയെ വിമർശിക്കുന്നവരും അഭിനന്ദിക്കുന്നവരുമുണ്ട്. അബ്‍ദുള്ളകുട്ടിക്ക് ഒപ്പമുള്ള ഫോട്ടോയാണ് കൃഷ്‍ണകുമാർ ഷെയർ ചെയ്‍തിരിക്കുന്നത്.

ബിജെപിയുടെ പുതിയ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച് കണ്ട് അനുമോദിച്ചു. ശ്രി അബ്ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിൻെറയും ആശംസകൾ..🙏🌺

Posted by Krishna Kumar on Wednesday, October 7, 2020

സമൂഹമാധ്യമങ്ങളിൽ ആനുകാലിക വിഷയങ്ങളിൽ തന്റെ നിലപട് വ്യക്തമാക്കാറുള്ള നടനാണ് കൃഷ്ണകുമാർ. അടുത്തിടെയായിരുന്നു കൃഷ്‍ണകുമാർ ബിജെപിയോടുള്ള തന്റെ അടുപ്പം തുറന്നുപറഞ്ഞത്. ആർഎസ്‍എസ് ശാഖയിൽ പോയിട്ടുണ്ടെന്നും മക്കളുടെ ഭാവിയെ കരുതിയാണ് ബിജെപി അനുഭാവം തുറന്നുപറയാതിരുന്നത് എന്നുമായിരുന്നു കൃഷ്‍ണകുമാർ വ്യക്തമാക്കിയത്.

cp-webdesk

null
null