Cinemapranthan

മുരളീധരനായി വിജയ് സേതുപതി; മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ് എന്നാണ് റിപോർട്ടുകൾ

null

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തിൽ മുരളീധരനെ അവതരിപ്പിക്കുന്നത് മക്കൾ സെൽവൻ വിജയ് സേതുപതിയാണ്. എം എസ് ശ്രീപതി സംവിധാനം നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് മൂവി ട്രെയ്ൻ മോഷൻ പിക്‌ചേഴ്‌സും ഡാർ മോഷൻ പിക്‌ചേഴ്‌സും ചേർന്നാണ്.

അതേസമയം ചിത്രത്തിന് ‘800’ എന്നാണ് പേരിട്ടിരിക്കുന്നത് എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ തികച്ച ഏക ബൗളറാണ് മുരളീധരൻ. അതുകൊണ്ടാണ് ചിത്രത്തിന് ‘800’ എന്ന് പേരിട്ടിരിക്കുന്നത്. കൊവിഡ്-19 മൂലം നീണ്ടുപോകുകയായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരൻ തന്നെയാണ് എന്നാണ് റിപോർട്ടുകൾ . അതേസമയം ‘ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി പറഞ്ഞിരുന്നു.

cp-webdesk

null

Latest Updates