Cinemapranthan
null

ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി യുപിയിൽ സ്ഥാപിക്കും; യോഗിയെ അഭിനന്ദിച്ച് നടൻ കൃഷ്ണകുമാർ

ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്നും കൃഷ്ണകുമാർ ആശംസിക്കുന്നു.

null

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിക്കുന്ന നടൻ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ സ്ഥാപിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെയാണ് താരം പ്രശംസിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്ര നഗരം ഗൗതം ബുദ്ധനഗറില്‍ സ്ഥാപിക്കുമെന്നാണ് യോഗിയുടെ പ്രഖ്യാപനം.
ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്നും കൃഷ്ണകുമാർ ആശംസിക്കുന്നു.

നടൻ കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

 ‘ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന ഫിലിം സിറ്റികൾ നമുക്കാവശ്യമാണ്. മുംബൈ കഴിഞ്ഞാൽ വടക്കേ ഇന്ത്യയിൽ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുൻകൈയെടുത്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങൾ..’

ഇന്ത്യൻ സിനിമ ഇൻഡസ്ടറിക്കും, സിനിമ ആസ്വാദകർക്കും നല്ല വാർത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയർത്തുന്ന…

Posted by Krishna Kumar on Friday, September 18, 2020

cp-webdesk

null
null