Cinemapranthan
null

ആശിഖ് അബുവിന്റെ ‘നാരദൻ’; ടോവിനോ തോമസും അന്ന ബെന്നും താരങ്ങൾ

സന്തോഷ് ടി കുരുവിള ,റിമ കല്ലിങ്ങൽ , ആഷിഖ് അബു എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഒപിഎം സിനിമാസിന്റെ ബാനറിൽ അടുത്ത വർഷം വിഷു റിലീസ് ആയിട്ടായിരിക്കും പ്രേക്ഷർകക്ക് മുന്നിലേക്ക് എത്തുക

null

വൈറസ് എന്ന ചിത്രത്തിന് ശേഷം ആശിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടോവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. ‘നാരദൻ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്
ഉണ്ണി.ആർ ആണ്. ഛായാഗ്രഹണം നവാഗതനായ ജാഫർ സാദിക്ക് നിർവഹിക്കും. ടോവിനോ തോമസും അന്ന ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

സന്തോഷ് ടി കുരുവിള ,റിമ കല്ലിങ്ങൽ , ആഷിഖ് അബു എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ഒപിഎം സിനിമാസിന്റെ ബാനറിൽ അടുത്ത വർഷം വിഷു റിലീസ് ആയിട്ടായിരിക്കും പ്രേക്ഷർകക്ക് മുന്നിലേക്ക് എത്തുക. എഡിറ്റിങ് സൈജു ശ്രീധർ. മ്യൂസിക് ശേഖർ മേനോൻ, ആർട്ട് ഗോകുൽ ദാസ്, വസ്ത്രലങ്കാരം മഷെർ ഹംസ.

കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ചിത്രമായിരുന്നു വൈറസ്. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നിരുന്നത്.

ബിജു മേനോനും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ നിർമ്മാണവും ആശിഖ് അബുവും, സന്തോഷ് ടി കുരുവിളയും ചേർന്നാണ് നിർവഹിക്കുന്നത്. ബോളിവുഡിലും മലയാളത്തിലും ക്യാമറ ചെയ്ത സാനു ജോണ്‍ വര്‍ഗീസ് ആണ് പേരിടാത്ത ഈ ചിത്രത്തിന്റെ സംവിധായകൻ.

cp-webdesk

null
null