Cinemapranthan
null

അച്യുതന്റെ അവസാന ശ്വാസം : വളരെ ലളിതവും കാലിക പ്രസക്തവുമായ ചിത്രം.

അച്യുതൻ എന്ന പേരുള്ള മലമുകളിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധനും അയാളെ നോക്കാൻ എത്തുന്ന വൃദ്ധയായ ഒരു സ്ത്രീയും ചെറുപ്പക്കാരനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൊറോണ വന്നതോടെ സിലിണ്ടറിന്റെ വില കൂട്ടുന്നതും നിർധനനായ അച്യുതനും ഓക്സിജൻ വിലകൊടുത്ത് അച്യുതന് വാങ്ങാൻ കഴിയാതെ വരുകയും , പിന്നീടുണ്ടാവുന്ന അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസ്സാരിക്കുന്നത്. അച്യുതൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലൂടെ നമ്മുടെ ലോകത്തിലെ സാമൂഹികവും പാരിസ്ഥികവുമായ വിഷയങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്

null

ഒരു പോലെ ലളിതവും ശക്തവും കാലിക പ്രസക്തിയുമുള്ള തിരക്കഥ കൊണ്ടും, പക്വമായ മേക്കിങ് കൊണ്ടും പ്രേക്ഷകർക്ക് ഒരു മികച്ച തീയേറ്റർ എക്സ്‌പീരിയൻസ് സമ്മാനിക്കുന്ന ചിത്രം’. ഇതാണ് ‘അച്യുതന്റെ അവസ്സാന ശ്വാസം’ എന്ന ചിത്രത്തെ കുറിച്ച് ഒറ്റവരിയിൽ പറയാൻ സാധിക്കുക. കാലിക പ്രസക്തിയുള്ള വിഷയത്തെ വളരെ സരസമായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജോസഫ് ചിലമ്പൻ, പൗളി വിൽസൺ, അനിൽ .കെ. ശിവറാം, കിരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജയ് സംവിധാനം ചെയ്ത ചിത്രമാണ് ‘അച്യുതന്റെ അവസാന ശ്വാസം’. പേര് സൂചിപ്പിക്കുന്നത് പോലെ, ഓക്സിജൻ സിലണ്ടറിന്റെ സഹായമില്ലാതെ ശ്വസിക്കാൻ പ്രയാസമുള്ള അച്യുതൻ എന്ന 70 വയസ്സുകാരന്റെ ജീവിതമാണ് സിനിമ സംസ്സാരിക്കുന്നത്.

അച്യുതൻ എന്ന പേരുള്ള മലമുകളിൽ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വൃദ്ധനും അയാളെ നോക്കാൻ എത്തുന്ന വൃദ്ധയായ ഒരു സ്ത്രീയും ചെറുപ്പക്കാരനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കൊറോണ വന്നതോടെ സിലിണ്ടറിന്റെ വില കൂട്ടുന്നതും നിർധനനായ അച്യുതനും ഓക്സിജൻ വിലകൊടുത്ത് അച്യുതന് വാങ്ങാൻ കഴിയാതെ വരുകയും , പിന്നീടുണ്ടാവുന്ന അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസ്സാരിക്കുന്നത്. അച്യുതൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിലൂടെ നമ്മുടെ ലോകത്തിലെ സാമൂഹികവും പാരിസ്ഥികവുമായ വിഷയങ്ങളെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്.

പെർഫോമൻസിന്റെ കാര്യത്തിലേക്കെത്തുമ്പോൾ കേന്ദ്ര കഥാപാത്രമായ അച്യുതനെ ജോസഫ് ചിലമ്പൻ ഗംഭീരമായി അവതരിപ്പിച്ചു. എന്ത് ഭംഗിയായാണ് അദ്ദേഹം അച്യുതനായി പകർന്നാടിയത്. മറ്റു വേഷങ്ങളിലെത്തിയ പൗളി വിൽസൺ, അനിൽ. കെ.ശിവറാം കിരൺ ,ദേവരാജ്, മദനമാരാർ , സൈമൺ ഇരട്ടയാർ, ശരത് എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി .

അത് പോലെ സിനിമയുടെ നട്ടെല്ലായി മാറുന്ന ഒന്നാണ് സിനിമയുടെ പിന്നണി മേഖല. പ്രേത്യേകിച് എടുത്തു പറയേണ്ടത് ഇതിന്റെ ഛായാഗ്രാഹണമാണ്. തരുൺ സുധാകരന്റെ ഛായാഗ്രാഹണം സിനിമയുടെ ഔട്ട്പുട്ടിനെ ചെറുതൊന്നുമല്ല സഹായിച്ചത്. മിലൻ ജോണിന്റെ സംഗീതവും അശ്വിൻ നെരുവമ്പ്രത്തിന്റെ എഡിറ്റിങ്ങും , മെറ്റ്ലി ടോമിയുടെ പ്രൊജക്ട് ഡിസൈനിങ്ങും, പി.കെ മജ്നുവിന്റെ കലാസംവിധാനവും സിനിമയെ മികവുറ്റത്താക്കുന്നുണ്ട്. വലിയ താരനിരയോ, ബ്രമാണ്ഡ ടെക്നിക് സപ്പോർട്ടോ ഇല്ലാതെ വളരെ ലളിതമായി കഥാപറഞ്ഞു പോകുന്ന കൊച്ചു ചിത്രമാണ് അവസാന ശ്വാസം.

cp-webdesk

null
null