Cinemapranthan

രാം ഗോപാല്‍ വര്‍മ്മയുടെ ‘ഡി കമ്പനി’; ടീസർ പുറത്ത്

null

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഡി കമ്പനി’യുടെ ടീസര്‍ പുറത്തിറങ്ങി. ദാവൂദ് ഇബ്രാഹിമിന്‍റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ ആണെന്നും ഇത് എല്ലാ ‘ഗ്യാങ്സ്റ്റര്‍ സിനിമകളുടെയും മാതാവാ’യിരിക്കുമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

അതെ സമയം അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 1.25 കോടിയോളം രൂപയാണ് അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും രാം ഗോപാല്‍ വര്‍മ്മ നൽകാനുള്ളത്. ഇതിനെതിരെ നിരവധി കത്തുകള്‍ അയച്ചെങ്കിലും അവ കൈപ്പറ്റാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു.

cp-webdesk

null