Cinemapranthan

സർക്കീട്ട് തീയറ്ററുകളിൽ മെയ് 8ന്!

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ഫീൽ ഗുഡ് ഫാമിലി ഡ്രാമയായ ‘സർക്കീട്ട്’ മെയ് 8-ന് തിയേറ്ററുകളിലെത്തുന്നു.

കിഷ്കിൻധാ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങൾക്കു ശേഷം താരം വീണ്ടും പുതിയ കഥാപാത്രവുമായി എത്തുന്നു. സംവിധായകൻ താമർ, അദ്ദേഹത്തിന്റെ പ്രശംസിക്കപ്പെട്ട ആദ്യചിത്രം ‘ആയിരത്തൊന്നു നുണകൾ’ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് ദിവ്യ പ്രഭ ആണ്.

40 ദിവസത്തിനുള്ളിൽ യുഎഇ, ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘സർക്കീട്ട്’ Gulf പശ്ചാത്തലത്തിലുള്ള ഒരു കുടുംബകഥയാണ്.

പ്രധാന അഭിനേതാക്കൾ:
ദീപക് പറമ്പോൾ, ബാലതാരം ഓർഹാൻ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ.

സാങ്കേതിക കൂട്ടായ്മ:

  • ഛായാഗ്രഹണം: അയാസ് ഹസൻ
  • സംഗീതം: ഗോവിന്ദ് വസന്ത
  • എഡിറ്റർ: സംഗീത് പ്രതാപ്
  • കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്
  • വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്
  • മേക്കപ്പ്: സുധി
  • ലൈൻ പ്രൊഡക്ഷൻ: റഹിം പി.എം.കെ
  • പോസ്റ്റർ ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ്)
  • സ്റ്റിൽസ്: എസ്.ബി.കെ ഷുഹൈബ്
  • സിങ്ക് സൗണ്ട്: വൈശാഖ്
  • പി.ആർ.ഒ.: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ

cp-webdesk

null